കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ തോറ്റു; മുസ്ലിം വിവാഹത്തിന് 16 പോര

Google Oneindia Malayalam News

തിരുവനന്തപുരം: ഇസ്ലാമില്‍ പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹപ്രായത്തെ പറ്റി പറഞ്ഞിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഇനി വിവാഹം 18 കഴിഞ്ഞാലേ നടക്കൂ. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് 16 വയസ്സില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന സര്‍ക്കുലര്‍ സര്‍ക്കാര്‍ പിന്‍വലിച്ചതോടെയാണ് ഇത്. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലര്‍ വിവാദമായതോടെയാണ് ഇനിയൊരു വിവാദം കൂടി താങ്ങാന്‍ ശേഷിയില്ലാത്ത സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ പിന്‍വലിച്ച് തടിതപ്പാന്‍ നോക്കുന്നത്.

18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളും 21 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളും വിവാഹിതരായാല്‍ ഇത് രജിസ്റ്റര്‍ ചെയ്യാന്‍ ഇനിമുതല്‍ കഴിയില്ല. 16 വയസ്സില്‍ താഴെയുള്ള വിവാഹങ്ങളെ നിയമപരമാക്കുകയല്ല എന്നാല്‍ അംഗീകരിക്കുക മാത്രമാണ് ചെയ്യുന്നത് എന്ന മുഖ്യമന്ത്രിയുടെ ഉഡായിപ്പ് ന്യായമാണ് ഇപ്പോള്‍ പൊളിഞ്ഞുവീണിരിക്കുന്നത്.

muslim bride

2006ലെ ശൈശവ നിരോധന നിയമത്തെ കാറ്റില്‍ പറത്തിയായിരുന്നു തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിവാദ സര്‍ക്കുലര്‍ പുറത്തിറക്കിയത്. സംഭവം വിവാദമായതോടെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. 1957 ലെ മുസ്ലിം വ്യക്തി നിയമത്തിന്റെ അടിസ്ഥാനത്തിലാണത്രെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സര്‍ക്കുലര്‍. എന്നാല്‍ ഇന്ത്യയില്‍ അത്തരത്തില്‍ ഒരു നിയമമേ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

വിവാദ സര്‍ക്കുലറിന് നിയമപരമായി നിലനില്‍പില്ല എന്ന നിയമ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. ഇത് സംബന്ധിച്ച പുതിയ സര്‍ക്കുലര്‍ ഉടനെ പുറപ്പെടുവിക്കാനും നിയമവകുപ്പ് സെക്രട്ടറിയും വകുപ്പ് മന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. ഇതിനു മുമ്പ് നടന്ന വിവാഹങ്ങളെ രജിസ്റ്റര്‍ ചെയ്യുന്നതിന് വേണ്ടിയാണ് സര്‍ക്കുലര്‍ ഇറക്കിയതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.

English summary
Government decided to withdraw the controversial circular issued by the local self government department of Kerala legalizing Muslim marriages involving female aged less than 18.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X