Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിക്കറ്റര്‍ എംഎസ് ഗോണി അമ്മയെകൊല്ലാന്‍ ശ്രമിച്ചു

ചണ്ഡീഗഡ്: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ പ്രസിദ്ധ ക്രിക്കറ്റ് താരം മന്‍പ്രീത് സിംഗ് ഗോണി അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. 70 വയസ്സുള്ള മാതാവ് മൊഹിന്ദര്‍ കൗറാണ് ക്രിക്കറ്റ് താരത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം മകനായ ഗോണിക്കായിരിക്കും - മൊഹിന്ദര്‍ കൗര്‍ പറഞ്ഞു. ഗോണി മാത്രമല്ല, മറ്റ് മക്കളും ബന്ധുക്കളും തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതായും ഇവര്‍ ആരോപിച്ചു. നിരവധി തവണ പോലിസിനെ പരാതിയുമായി സമീപിച്ചെങ്കിലും പോലീസ് നടപടിയെടുക്കാന്‍ തയ്യാറായില്ലെന്നും ഇവര്‍ ആരോപിച്ചു.

ms gony

ഗോണിയും ഭാര്യയും മറ്റ് സഹോദരന്മാരും തന്റെ ഭര്‍ത്താവിന്റെ സഹായത്തോടെ തന്നെ ഉപദ്രവിക്കുന്നു എന്നാണ് ഇവരുടെ പരാതി. മൊഹാലിയിലെ വീട്ടിലാണ് ഇവര്‍ താമസം. സ്വത്ത് നല്‍കിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് മകന് ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറയുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി ഐ പി എല്‍ ക്രിക്കറ്റ് കളിച്ചാണ് ഗോണി ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ഇന്ത്യന്‍ ടീമിലും ഗോണി കളിച്ചു. പഞ്ചാബ് കിംഗ്‌സ് ഇലവന് വേണ്ടിയാണ് ഗോണി അവസാന സീസണ്‍ ഐ പി എല്‍ കളിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+