കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

250 പേരെ കബളിപ്പിച്ച് 7 കോടി രൂപ തട്ടിയെടുത്തു

  • By Meera Balan
Google Oneindia Malayalam News

മുംബൈ: വര്‍ഷങ്ങളായി ആളുകളെ കബളിപ്പിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത പ്രതി മുംബൈയില്‍ അറസ്റ്റിലായി. ധൂലിയ സ്വദേശി പുരുഷോത്തം രാംജി മാവിനെയാണ് പണം തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് ഖട്ട്‌കോപര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ധൂലിയയിലെ ഇയാളുടെ കടയില്‍ നിന്നുമാണ് 2013 ജൂണ്‍ 26 ന് പൊലിസ് പുരുഷോത്തമിനെ അറസ്റ്റ് ചെയ്തത്. പത്ത് വര്‍ഷങ്ങളായി ആളുകളുടെ കൈയ്യില്‍ നിന്നും കോടിക്കണക്കിന് രൂപ ഇയാള്‍ തട്ടിയെടുത്തു.250 പേരാണ് ഇയാളുടെ തട്ടിപ്പിനിരയായത്.

Rupee

പണം ഇരട്ടിപ്പിച്ച് നല്‍കാം എന്ന വാഗ്ദാനത്തെത്തുടര്‍ന്നാണ് പലരും പുരുഷോത്തമിന്റെ ചതിയില്‍ അകപ്പെടുന്നത്. ആളുകളുടെ വിശ്വാസം നേടിയ ഇയാള്‍ അവരുടെ കൈവശം നിന്നും പണം സ്വീകരിക്കാന്‍ തുടങ്ങിയ.നിശ്ചിത വര്‍ഷത്തിനുള്ളില്‍ പണം ഇരട്ടിയായി നല്‍കാമെന്നായിരുന്നു വാഗ്ദാനം. തവണകളായും അല്ലാതെയും ലക്ഷകണക്കിന് രൂപയാണ് പലരും ഇയാള്‍ക്ക് നല്‍കിയത്.

എന്നാല്‍ നിക്ഷേപത്തിന്റെ കാലാവധി അവസാനിക്കാന്‍ തുടങ്ങിയതോടെയാണ് തട്ടിപ്പ് പുറത്താവുന്നത്. പണം ആളുകള്‍ തിരികെ ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ ഇയാള്‍ ഓരോ ന്യായങ്ങള്‍ പറയാന്‍ തുടങ്ങി. ഏഴ് കോടി രൂപ തട്ടിയെടുത്തതായാണ് പൊലീസ് പറയുന്നത്.

വഞ്ചനാക്കുറ്റത്തിന് ഇയാള്‍ക്കും സഹോദരനുമെതിരെ പൊലീസ് സ്റ്റേഷനില്‍ 2011ല്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. തങ്ങളുടെ നാട്ടില്‍ തന്നെയുള്ള വ്യക്തി ആയതിനാലാണ് അയാളെ വിശ്വസിച്ച് പണം ഏല്‍പ്പിച്ചതെന്നും തട്ടിപ്പിനിരയായതെന്നും നാട്ടുകാര്‍ പറഞ്ഞു. മകളുടെ വിവാഹ ആവശ്യങ്ങള്‍ക്കായി നിക്ഷേപിച്ച 8.5 ലക്ഷം രൂപയാണ് ഭോജ്‌റായ് മൗജിയ്ക്ക് നഷ്ടമായത്.

ആളുകളുടെ വിശ്വാസം നേടുന്നതിനായി ആദ്യം ചിലര്‍ക്കൊക്കെ ഇയാള്‍ പണം ഇരട്ടിയായി തിരികെ നല്‍കിയിരുന്നു. പുരുഷോത്തമില്‍ ഉള്ള വിശ്വാസം കൊണ്ട് തങ്ങള്‍ പണമടച്ചതിന്റെ രസീത് പോലും ആവശ്യപ്പെട്ടിരുന്നില്ലെന്ന് തട്ടിപ്പിനിരയായവര്‍ പറഞ്ഞു. തങ്ങളുടെ പണം കൊണ്ടാണ് ഖട്ട്‌കോപറില്‍ പ്രതി ഫ്ളാറ്റ് വാങ്ങിയതെന്നും തട്ടിപ്പിനിരയായവര്‍ ആരോപിച്ചു.

English summary
Officials of the Ghatkopar police station arrested Purshottam Ramji Mav, a conman who fooled hundreds of people for lakhs of rupees in the last 10 years, from his shop in Dhulia on Wednesday afternoon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X