കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൈജീരിയക്കാരനും കാമുകിയും തട്ടിയത് 1.56കോടി!

  • By Aswathi
Google Oneindia Malayalam News

Crime
കൊല്ലം: കെമിക്കല്‍ ഓയില്‍കമ്പനിയുടെ ഇടപാടുകാരനാക്കാം എന്ന് വാഗ്ദാനം നല്‍കി തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് ഒന്നര കോടി രൂപ തട്ടിയ കേസില്‍ നൈജീരിയക്കരനെയും മുംബൈക്കാരിയായ കാമുകിയെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഫ്രാങ്കോ ഒബന്യാനോ ചുക്കുവായും കാമുകി ജ്യോത്സന സുധീപ് അലുവാലിയയുമാണ് മുംബൈയില്‍ പിടിയിലായത്.

തട്ടിപ്പിനിരയായ തിരുവനന്തപുരം സ്വദേശി അനില്‍കുമാറിന്റെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് തട്ടിപ്പു സംഘം പിടിയിലായത്. റബ്ബര്‍ കയറ്റുമതിക്കാരനായ അനില്‍ മറ്റൊരു ബിസ്‌നസ് മേഖല തേടുന്നതിനിടയാണ് തട്ടിപ്പില്‍ കുടുങ്ങിയത്. കയറ്റുമതി ബിസ്‌നസ് ചെയ്യുന്നവരുടെ വിവരങ്ങളുള്ള എക്‌സപോര്‍ട്ടേഴ്‌യെല്ലോ പേജില്‍ നിന്ന് അനിലിന്റെ ഇമെയില്‍ ശേഖരിച്ച് കമ്പനിക്ക് പുതിയ ബിസ്‌നസ്സുകാരനെ ആവശ്യമുണ്ടെന്നു പറഞ്ഞ് തട്ടിപ്പു സംഘം മെയില്‍ അയക്കുകയായിരുന്നു.

നൈജിരിയയില്‍ താന്‍ ജോലി ചെയ്യുന്ന കമ്പനിക്ക് വീറ്റോ സൈറ്റോ ഓയില്‍ എത്തിച്ചിരുന്ന കയറ്റുമതിക്കാരന്‍ മരിച്ചു പോയതിനാല്‍ കമ്പനി പുതിയ ബിസ്‌നസ്സുകാരനെ തേടുന്നു എന്നായിരുന്നു ഒബാന്യാനോയുടെ ആദ്യമെയില്‍. നൈജീരിയല്‍ കമ്പനി 60,000 ഡോളറിന് വാങ്ങുന്ന എണ്ണ ഇന്ത്യയില്‍ 29,000 ലഭിക്കുമെന്നായപ്പോള്‍ അനില്‍ ഇടപാടിനൊരുങ്ങി. ബിസ്‌നസ്സുമായി ബന്ധപ്പെട്ട് ലക്ഷ്മി കുമാര്‍ എന്ന സ്ത്രീയാണ് ഫോണില്‍ അനിലിനോട് സംസാരിച്ചത്.

വിലയുടെ പകുതി പണമടച്ചാല്‍ എണ്ണ എത്തിക്കാം എന്ന് പറഞ്ഞതനുസരിച്ച് മുംബൈയിലുള്ള ഒരു ബാങ്ക് അക്കൗണ്ടിലേക്ക് അനില്‍ 10 ലക്ഷം രൂപ അടച്ചു. തുടര്‍ന്ന് എണ്ണയുടെ സാമ്പിള്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ അത് പരിശോധിക്കാന്‍ കമ്പനിയുടെ പ്രതിനിധിയായ ഒരു നൈജീരിയന്‍ യുവാവുമെത്തി. വീണ്ടും ലക്ഷിമിയുമായി ബന്ധപ്പെട്ടപ്പോള്‍ മുഴുവന്‍ പണവും അടച്ചാല്‍ എണ്ണ എത്തിക്കാമെന്നായി. ഇതനുസരിച്ച് വിവിധ അക്കൗണ്ടുകളിലായി ഒരുകോടി 65 ലക്ഷം രൂപ നല്‍കി.

പിന്നീട് വീറ്റോസൈറ്റോ ഓയില്‍ പരിശോധിച്ചു നോക്കിയപ്പോള്‍ മൃഗകൊഴുപ്പിന്റെ ഗന്ധം അനുഭവപ്പെട്ടതും കയറ്റുമതി ഓര്‍ഡര്‍ അയയ്ക്കാന്‍ വൈകുന്നതും വിവിധ അക്കൗണ്ടുകളിലായുള്ള പണമിടപാടും സംശയം ജനിപ്പിച്ചതിനെ തുടര്‍ന്നാണ് അനില്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് അനില്‍ ബന്ധപ്പെട്ടിരുന്ന ഫോണും നൈജീരിയക്കാരനായ കമ്പനിപ്രതിനിധിയെയും ബന്ധിപ്പിച്ചുള്ള അന്വേഷണത്തിലാണ് തട്ടിപ്പു സംഘം പിടിയിലായത്.

രണ്ടുമാസം ഗര്‍ഭിണിയായ ജ്യോത്സനയാണ് ലക്ഷ്മിയായി ഫോണില്‍ അനിലുമായി ബന്ധപ്പെട്ടിരുന്നത്. ഒബന്യാനോയില്‍ നിന്ന് ഫോണും ലാപ്‌ടോപും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

English summary
Nigerian man and his lover arrested for 1.56 crore cheating case in Kollam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X