കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രമേഹരോഗികള്‍ക്കായി വിവാഹബ്യൂറോ

  • By Lakshmi
Google Oneindia Malayalam News

അഹമ്മദാബാദ് : മുന്‍കാലങ്ങളിലെല്ലാം പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങളെല്ലാം നാല്‍പ്പത്തിയഞ്ചും അമ്പതും വയസ് പിന്നിടുമ്പോള്‍ വരുന്നവയായിരുന്നു. എന്നാല്‍ ഇന്നത്തെ മാറിയ ജീവിതപരിതസ്ഥിതികളില്‍ ഇത്തരം ജീവിതശൈലീ രോഗങ്ങള്‍ക്കൊന്നും പ്രായഭേദമില്ലെന്നായിട്ടുണ്ട്. ഇക്കൂട്ടത്തില്‍ പ്രമേഹമാണ് ഏറ്റവും അപകടകാരിയായി കണക്കാക്കപ്പെടുന്നത്. പ്രമേഹം പിടിപെട്ടാല്‍ ജീവിതം പോയെന്നാണ് പറയുക തന്നെ.

വര്‍ഷാവര്‍ഷം വരുന്ന കണക്കുകള്‍ കാണിയ്ക്കുന്നത് ഇന്ത്യയില്‍ പ്രമേഹരോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നാണ്. പ്രമേഹത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ തലസ്ഥാനം ഗുജറാത്താണ്. ഇവിടെയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് പ്രമേഹരോഗമുള്ളത്. ടൈപ്പ്1, ടൈപ്പ് 2 പ്രമേഹങ്ങള്‍ ഇവിടത്തെ യുവാക്കളിലും യുവതികളിലുമെല്ലാം വ്യാപകമായി കാണുന്നുണ്ട്.

രോഗം ഏറ്റവും പ്രശ്‌നമാകുന്നത് വിവാഹത്തിന്റെ കാര്യം വരുമ്പോഴാണ്. പ്രമേഹരോഗമുള്ളവര്‍ വിവാഹമാര്‍ക്കറ്റില്‍ പിന്തള്ളപ്പെടുകയാണ്. ജനനസമയത്തു തന്നെ പ്രമേഹവുമായി പിറക്കുന്ന പലര്‍ക്കും ഈ രോഗത്താല്‍ ജീവിതം തന്നെ ഇല്ലാതായി മാറുകയാണ്. പെണ്‍കുട്ടികളുടെ കാര്യമാണ് ഏറ്റവും കഷ്ടമാകുന്നത്. ആണ്‍കുട്ടികള്‍ക്ക് പ്രമേഹബാധയുണ്ടെങ്കിലും കണ്ണടച്ച് തള്ളാന്‍ പലരും തയ്യാറാവുന്നു, എന്നാല്‍ പെണ്‍കുട്ടികളുടെ കാര്യം വരുമ്പോള്‍ രോഗം വലിയ പ്രശ്‌നമായി മാറുകയാണ്.

Marriage
ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വരുത്താന്‍ വേണ്ടി പ്രമേഹരോഗവിദഗ്ധയായ ഡോക്ടര്‍ മയൂര്‍ പട്ടേല്‍ ഒരു മാര്‍ഗ്ഗം കണ്ടെത്തി. പ്രമേഹരോഗികളായവര്‍ക്കായി ഒരു വിവാഹബ്യൂറോ തുടങ്ങുക. മാട്രിമോണിരംഗത്ത് പരിചയസമ്പത്തുള്ള സംഗീത പട്ടേലുമായി ചേര്‍ന്നാണ് മയൂര്‍ പട്ടേല്‍ പ്രമേഹരോഗികള്‍ക്കായുള്ള വിവാഹബ്യൂറോയെന്ന ആശയം യാഥാര്‍ത്ഥ്യമാക്കാന്‍ പോകുന്നത്.

പ്രമേഹരോഗത്തോടുള്ള ആളുകളുടെ തെറ്റായ മനോഭാവം മാറ്റാനും പ്രമേഹമുള്ളവര്‍ക്കും വിവാഹജീവിതം വേണമെന്ന സന്ദേശം നല്‍കാനും ഈ വിവാഹബ്യൂറോ കാര്യമായ ശ്രമങ്ങള്‍ നടത്തും. ഒക്ടോബറിലാണ് പ്രമേഹരോഗികളുടെ ജീവിതത്തിന് മധുരം പകരാനായി ബ്യൂറോ പ്രവര്‍ത്തനം തുടങ്ങുക.

പ്രമേഹരോഗം വില്ലനാവുക വഴി വിവാഹമെന്ന സ്വപ്‌നം ഉള്ളിലൊതുക്കേണ്ടിവരുന്ന പെണ്‍കുട്ടികളുടെ വിഷമങ്ങള്‍ കണ്ടാണ് ഇത്തരത്തിലൊരു സ്ഥാപനം തുടങ്ങുകയെന്ന ആശയം തനിയ്ക്ക് തോന്നിയതെന്ന് ഡോക്ടര്‍ മയൂര്‍ പട്ടേല്‍ പറയുന്നു. പലപ്പോഴും സമാനചിന്താഗതിക്കാരായ ആളുകള്‍ക്ക് കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനും പരസ്പരം താങ്ങാകാനും കഴിയും. ഇത്തരമാളുകളെ പരസ്പരം പരിചയപ്പെടുത്തുകയെന്നതായിരിക്കും സ്ഥാനം ആദ്യം ചെയ്യുന്ന കാര്യം- ഡോക്ടര്‍ പറയുന്നു.

English summary
Diabetics in Gujarat will soon get a marriage bureau in Gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X