Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിത് ഷാ, മോഡിയുടെ സൈബര്‍ പടത്തലവന്‍

Amit Shah

ദില്ലി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സൈബര്‍ പ്രചരണത്തിനുളള ചുമതല അമിത് ഷാക്ക്. മോഡിയുടെ വിശ്വസ്തനാണ് അമിത് ഷാ. ഇഷ്രത്ത് ജഹാന്‍ കേസില്‍ മോഡിക്കൊപ്പം ഇദ്ദേഹവും ആരോപണ വിധേയനായിരുന്നു.

വ്യാഴാഴ്ച ചേര്‍ന്ന യോഗമാണ് അമിത് ഷാക്ക് സൈബര്‍ പ്രചരണത്തിനുള്ള ചുമകല നല്‍കിയതെന്നറിയുന്നു. സൈബര്‍സ്‌പേസില്‍ വലിയ സ്വാധീനമുള്ള നരേന്ദ്ര മോഡിക്കും ബിജെപിക്കും പിന്തുണ വര്‍ദ്ധിപ്പിക്കുക എന്ന ഉത്തരവാദിത്തം ഇനി അമിത് ഷാക്കാണ്. എന്നാല്‍ ചുമതല സംബന്ധിച്ച് പാര്‍ട്ടി ഒദ്യോഗിക അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല.

ഇഷ്രത്ത് ജഹാന്‍ കേസിലും സൊറാബുദ്ദീന്‍ ഷേക്ക് വധക്കേസിലും പഴി കേട്ടുകൊണ്ടിരിക്കുകയാണെങ്കിലും പാര്‍ട്ടിയില്‍ അമിത് ഷാക്ക് നല്ല സ്വാധീനമുണ്ടെന്നതിന്‍റെ തെളിവ് തന്നെയാണ് പുതിയ ഉത്തരവാദിത്തം. നിലവില്‍ ഉത്തര്‍ പ്രദേശിലെ പാര്‍ട്ടി ചുമതലും അമിത് ഷാ വഹിക്കുന്നുണ്ട.

സൈബര്‍ യുദ്ധത്തില്‍ ഇനി അമിത് ഷാ എന്തൊക്കെ തന്ത്രങ്ങള്‍ കൊണ്ടുവരുമെന്നറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്. ട്വിറ്റരില്‍ ഒരു ലക്ഷത്തി എണ്‍പതിനായിരം ഫോളോവേഴ്‌സിനെ സൃഷ്ടിച്ച് അദ്ഭുതം കാണിച്ച ഇന്ത്യന്‍ രാഷ്ട്രീയ നേതാവാണ് നരേന്ദ്ര മോഡി. ഫേസ്ബുക്കിലും ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്ന നേതാവും മോഡി തന്നെ. മോഡി അനുകൂലികളുടെ നിരവധി ഗ്രൂപ്പുകളാണ് ഫേസ് ബുക്കില്‍ ഉള്ളത്. നരേന്ദ്ര മോഡി ആര്‍മി എന്ന പേരിലുള്ള ഫേസ് ബുക്ക് ഗ്രൂപ്പ് തിരഞ്ഞെടുപ്പ് പ്രചാരണ സമിതി പ്രശ്‌നത്തില്‍ അദ്വാനിയുടെ വീടിന് മുന്നില്‍ പ്രതിഷേധ പ്രകടനം വരെ നടത്തിയവരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+