അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് അമിത് ഷാ
ലക്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് ബി ജെ പി വീണ്ടും. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ വലംകൈയ്യായ അമിത് ഷായാണ് ബി ജെ പിയുടെ തുറുപ്പുചീട്ടായ അയോധ്യയിലെ രാമക്ഷേത്രം വീണ്ടും തിരഞ്ഞെടുപ്പ് വിഷയമാക്കിയത്. ഉത്തര്‍പ്രദേശിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ബി ജെ പി നേതാവാണ് അമിത് ഷാ.
അയോധ്യയില്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പരിപാടിയിലാണ് അമിത് ഷാ നയം വ്യക്തമാക്കിയത്. അയോധ്യയില്‍ സന്ദര്‍ശനം നടത്തിയ അമിത് ഷാ കോണ്‍ഗ്രസില്‍ നിന്നും ഇന്ത്യയെ രക്ഷിക്കണം എന്നാണ് താന്‍ പ്രാര്‍ത്ഥിച്ചത് എന്നും പറഞ്ഞു. അവാഥ് പ്രാന്ത്ില്‍ പങ്കെടുക്കാനായാണ് അമിത് ഷാ അയോധ്യയിലെത്തിയത്.

കോടിക്കണക്കായ ഹിന്ദുക്കളുടെ പൊതുവികാരമാണ് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണം എന്നത്. എത്രയും വേഗം ബി ജെ പി ഇതിനായുള്ള ശ്രമങ്ങള്‍ തുടങ്ങും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡിയുടെ കീഴില്‍ ഹിന്ദുത്വ എന്ന വികാരമായിരിക്കും ബി ജെ പിയുടെ പ്രധാനതന്ത്രം എന്ന സൂചനയാണ് അമിത് ഷായുടെ പ്രസ്താവന നല്‍കുന്നത്.
വി എച്ച് പി അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങുന്നതിനിടെയാണ് അമിത് ഷായുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. ആഗ്‌സതിലാണ് വി എച്ച് പിയുടെ അയോധ്യയിലേക്കുള്ള മാര്‍ച്ച്.
അതേസമയം ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ മോഡിക്ക് ഒരു ചലനവും സൃഷ്ടിക്കാനാവില്ലെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് പറഞ്ഞു. മോഡി വെറും മാധ്യമസൃഷ്ടി മാത്രമാണ്. കര്‍ണാടകയില്‍ മോഡി പരാജയപ്പെട്ടത് ബി ജെ പിക്ക് ഒരു പാഠമാണ് എന്നും ഉത്തര്‍പ്രദേശ് ഇത് ആവര്‍ത്തിക്കുമെന്നും മുലായം പറഞ്ഞു.












Click it and Unblock the Notifications