Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ട്കിട്ടാന്‍ ഉപഹാരങ്ങള്‍ നല്‍കുന്നത് നിര്‍ത്തും

ദില്ലി: തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നതിനായി വോട്ടര്‍മാര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവണത അവസാനിക്കാന്‍ പോകുന്നു. തെരഞ്ഞെടുപ്പുകളുടെ സത്യസന്ധമായ നടത്തിപ്പിന് ഇത്തരം ഉപഹാരങ്ങള്‍ നല്‍കുന്നത് തടസ്സമാകുമെന്ന് സുപ്രീംകോടതി. ഈ പ്രവണത തടയാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കി.

Jayalalita

സ്ഥാനാര്‍ത്ഥികളുടെ പെരുമാറ്റച്ചട്ടത്തില്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്തി വേണം തുടര്‍ പദ്ധതികള്‍ നടപ്പിലാക്കാനെന്നും സുപ്രീംകോടതി. നിലവിലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ വോട്ടര്‍മാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതിനെ അഴിമതിയുടേയോ മറ്റോ ഗണത്തില്‍ പെടുത്തിയിട്ടില്ല. സുതാര്യമായ തെരഞ്ഞെടുപ്പ് സംവിധാനത്തെ കളങ്കപ്പെടുത്തുന്നതിനും വോട്ടര്‍മാരെ വശീകരിക്കുന്നതിനുമാണ് ഇത്തരം പ്രവണതകള്‍ സഹായിക്കുന്നതെന്ന് ജസ്റ്റിസ് സദാശിവം, രജ്ഞന്‍ ഗോപി ഉള്‍പ്പെട്ട ബഞ്ച് വ്യക്തമാക്കി.

തെരഞ്ഞെടുപ്പിന്റെ നല്ല നടത്തിപ്പിനായി കൃത്യമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ബഞ്ച് പറഞ്ഞു. ടിവിയും, ഫാനും , സ്വര്‍ണവും ഒക്കെ നല്‍കുന്ന സംസ്‌ക്കാരം അവസാനിപ്പിക്കേണ്ടതാണെന്ന് കോടതി പറഞ്ഞു.തമിഴ്‌നാട്ടില്‍ ഡിഎംകെ ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് സമയത്ത് ടിവി നല്‍കാറുണ്ട്. ബിജെഡി യുവജനങ്ങള്‍ക്കായി വിവിധയിനം സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നു. സമാജ് വാദി പാര്‍ട്ടി വിദ്യാര്‍ഥികള്‍ക്കായി ലാപ്‌ടോപ്പ് നല്‍കുന്നു. ജയലളിതയുടെ എഐഎഡിഎംകെ കുട്ടികള്‍ക്ക് സൈക്കിളും സ്ത്രീകള്‍ക്ക് നാല് ഗ്രാം സ്വര്‍ണവും തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം നല്‍കിയിട്ടുണ്ട്. മായാവതിയുടെ ബിഎസ്പിയും നിര്‍ധന മുസ്ലീം കുടുംബത്തിലെ പെണ്‍കുട്ടികളുടെ വിവാഹത്തിന് പണം നല്‍കി സഹായിക്കുന്നു. ഇത്തരം പ്രവണതകള്‍ ഉടന്‍ അവസാനിപ്പിക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+