പൊട്ടിക്കരഞ്ഞുകൊണ്ട് ശാലു കുറ്റങ്ങള്‍ ഏറ്റു പറഞ്ഞു

എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചോദ്യം ചെയ്തതിന് ശേഷമാണ് ശാലുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് രാത്രി ഒമ്പതോടെ ശാലുവിനെ വനിതാ സ്‌റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ഭക്ഷണത്തിനു ശേഷം രാത്രി പന്ത്രണ്ട് മണിയോടെ ലോക്കപ്പ് മുറിയില്‍ നിലത്ത് കിടന്നെങ്കിലും ഉറങ്ങിയില്ലത്രെ.
സ്‌റ്റേഷനിലെ ലോക്കപ്പ് മുറിയിലാണ് കഴിഞ്ഞ രാത്രിമുതല്‍ ശനിയാഴ്ച ഉച്ചവരെ നടിയെ പാര്‍പ്പിച്ചത്. കാലത്ത് ദോശയും വെജിറ്റബ്ള്‍ കറിയും കഴിച്ച ശാലു കഴിഞ്ഞ ദിവസത്തെക്കള്‍ ക്ഷീണിതയായിരുന്നു.
ചോദ്യം ചെയ്യലില്‍ പൊട്ടിക്കരഞ്ഞു കൊണ്ട് ശാലു കുറ്റങ്ങളെല്ലാം ഏറ്റു പറഞ്ഞിട്ടുണ്ട്. ബിജു തന്റെ കാര്യത്തിലെല്ലാം ആത്മാര്‍ഥമായി ഇടപെടുകയും സഹായിക്കുകയും ചെയ്തിരുന്നു. ആ സ്‌നേഹത്തിനു മുന്നില്‍ തന്റെ മനസ്സ് അടിയറവച്ചു പോയെന്നും നടി കരഞ്ഞുകൊണ്ട് സമ്മതിച്ചു.
ശനിയാഴ്ച തിരുവനന്തപുരം സിജെഎം കോടതി റിമാന്‍ഡ് ചെയ്ത ശാലുവിനെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് കൊണ്ടു പോയി












Click it and Unblock the Notifications