ദേശീയഗാനത്തോട് അനാദരവ്; തരൂരിനെ കുറ്റവിമുക്തനാക്കി

2008 ഡിസംബര്‍ 16നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൊച്ചിയില്‍ വച്ചുനടന്ന ഒരു സ്വകാര്യ ചടങ്ങിനിടയില്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ ശശി തരൂര്‍ ഇടയ്ക്ക് വച്ച് നിര്‍ത്താന്‍ മൈക്കിലൂടെ ആവശ്യപ്പെടുകയും ദേശീയ ഗാനം ആലപിക്കുമ്പോള്‍ അമേരിക്കന്‍ ശൈലിയില്‍ വലുതു കൈ ഇടതു നെഞ്ചിനോട് ചേര്‍ത്തുവയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
തരൂരിന്റെ നടപടി ദേശീയ ഗാനത്തോടും ചിഹ്നങ്ങളോടുമുള്ള അനാദരവ് തടയല്‍ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടി കൊണ്ട് പൊതു പ്രവര്‍ത്തകനായ ജോയി കൈതാരമാണ് പരാതി നല്‍കിയത്.
തരൂര്‍ ദേശീയ ഗാനത്തെ അനാദരിക്കുകയോ ദേശീയ ഗാനം ആലപിക്കുന്നത് തടസ്സപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ ഗാനത്തെ കൂടുല്‍ ആദരിക്കുകയാണ് ചെയ്തതെന്നും കോടതി നിരീക്ഷിച്ചു.
എന്നാല്‍ ശശി തരൂര്‍ പരസ്യമായി ഖേദപ്രകടനം നടത്തിയ സാഹചര്യത്തില്‍ കേസില്‍ നിന്ന് പിന്മാറാന്‍ അനുവദിക്കണമെന്ന് കാണിച്ച് ജോയി കൈതാരം തന്നെ സമര്‍പ്പിച്ച ഹര്‍ജി മജിസ്‌ട്രേറ്റ് എം മനോജ് നേരത്തെ തള്ളിയിരുന്നു.












Click it and Unblock the Notifications