കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവാവിന്റെ കൊലപാതകം; കാസര്‍ക്കോട്ട് നിരോധനാജ്ഞ

  • By Lakshmi
Google Oneindia Malayalam News

Crime
കാസര്‍കോട്: യുവാവ് കുത്തേറ്റ് മരിച്ചതിനെത്തുടര്‍ന്ന് കാസര്‍ക്കോട് സംഘര്‍ഷാവസ്ഥ. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കളക്ടര്‍ ഒരാഴ്ചത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

നഗരത്തിലെ തുണിക്കടയിലെ ജീവനക്കാരനായ ടി എ സാബിത്ത്(18)ആണ് കുത്തേറ്റ് മരിച്ചത്. ഞായറാഴ്ച രാവിലെ പതിനൊന്നുമണിയോടെ സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് സാബത്തിന് കുത്തേറ്റത്. ബൈക്കില്‍ പിന്തുടര്‍ന്ന രണ്ടുപേര്‍ സാബിത്തിനെ കുത്തിയശേഷം കടന്നുകളയുകയായിരുന്നു.

നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരിയ്ക്കുകയായിരുന്നു. കൊലപാതകം ആസൂത്രിതമാണെന്ന സംശയത്തിലാണ് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ഏഴുപേര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

മരണ വിവരം നാട്ടുകാര്‍ അറിഞ്ഞതോടെ പലയിടങ്ങളിലും അക്രമം നടന്നു. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് ഉള്‍പ്പെടെ വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ കല്ലേറുണ്ടായി. ബസ് സര്‍വീസുകള്‍ നിലച്ചു. സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞിട്ട് തകര്‍ത്തിട്ടുണ്ട്.

കുത്തേറ്റ യുവാവിനെ പ്രവേശിപ്പിച്ച ആശുപത്രി പരിസരത്തും സംഘര്‍ഷമുണ്ടായി. പൊലീസിന്റെ സാന്നിധ്യം കുറഞ്ഞത് അക്രമം പടരാന്‍ ഇടയാക്കി. വൈകുന്നേരത്തോടെ നഗരത്തിലും സംഘര്‍ഷസാധ്യതയുള്ള സ്ഥലങ്ങളിലും പൊലീസിനെ വിന്യസിയ്ക്കുകയായിരുന്നു.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സംഘടിയ്ക്കുന്നതും പ്രകടനം നടത്തുന്നതും നിരോധിച്ചിട്ടുണ്ട്, വൈകീട്ട് ആറിനും രാവിലെ ആറിനുമിടയില്‍ ബൈക്ക് യാത്രയും നിരോധിച്ചിട്ടുണ്ട്. പകല്‍ ഒന്നില്‍ക്കൂടുതല്‍ പേര്‍ ബൈക്കില്‍ സഞ്ചരിക്കരുതെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

English summary
Violence broke out in the town after an 18-year-old boy was stabbed to death near Anangoor in Kasargod district around noon on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X