കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ഇംഗ്ലീഷുകാരും പഠിക്കും

  • By Soorya Chandran
Google Oneindia Malayalam News

ലണ്ടന്‍: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം ഇനി മുതല്‍ ബ്രിട്ടനിലെ കുട്ടികളും പഠിക്കും. നൂറ്റാണ്ടുകളോളം നീണ്ട, ഇന്ത്യയിലെ കൊളോണിയല്‍ ഭരണവും അതിനെതിരെ നടന്ന സ്വാതന്ത്ര്യസമര പോരാട്ടവുമാണ് ബ്രിട്ടീഷ് സ്‌കൂളുകളിലെ പാഠ്യപദ്ധതിയല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Britis School

2013 ജൂലായ് എട്ടിന് പ്രഖ്യാപിച്ച പുതിയ പാഠ്യപദ്ധതിയിലാണ് ഇന്ത്യാ ചരിത്രവും കടന്നുവരുന്നത്. അഞ്ച് മുല്‍ 16 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ളതാണ് പാഠ്യപദ്ധതി. 1901 മുതല്‍ ഇന്നുവരെ ഇംഗ്ലണ്ടും യൂറോപ്പും മറ്റ് രാഷ്ട്രങ്ങളും നേരിടേണ്ടിവന്ന വെല്ലുവിളികളാണ് പഠനത്തിന് വിഷയമാകുന്നത്. സ്ത്രീകളുടെ വോട്ടവകാശവും, സാമ്പത്തിക മാന്ദ്യവും ഒക്കെ ഇന്ത്യന്‍ ചരിത്രത്തോടൊപ്പം പാഠ്യ പദ്ധതിയില്‍ ഇടം നേടിയിട്ടുണ്ട്.

ഇത് കൂടാതെ ലോക ചരിത്രത്തിലെ ഏതെങ്കിലും ഒരു പ്രധാന സമൂഹത്തെക്കുറിച്ചും ലോക രാഷ്ട്രങ്ങളുമായുള്ള അവരുടെ ബന്ധത്തെകുറിച്ചും ഉള്ള വിശദമായ പഠനവും പാഠ്യപദ്ധതി വിഭാവനം ചെയ്യുന്നു. ഇതില്‍ ഇന്ത്യയിലെ മുഗള്‍ കാലഘട്ടത്തിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ചൈനയിലെ ക്വിങ് രാജവംശത്തെക്കുറിച്ചും റഷ്യയിലെ സര്‍ രാജവാഴ്ചയെക്കുറിച്ചും ഉള്ള പഠനങ്ങള്‍ക്കും പാഠ്യപദ്ധതിയില്‍ പ്രാധാന്യം ഉണ്ട്.

ബ്രിട്ടനിലെ ചരിത്ര പഠനത്തെ മൊത്തം നവീകരിക്കുന്നതാണ് പുതിയ പാഠ്യപദ്ധതിയെന്ന് വിദ്യാഭ്യാസ സെക്രട്ടറി മൈക്കല്‍ ഗോ പറഞ്ഞു. ബ്രിട്ടീഷ് വിദ്യാഭ്യാസചരിത്രത്തിലെ പുത്തന്‍ ഏടാണ് നവീകരിച്ച പാഠ്യപദ്ധതിയെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വിശേഷിപ്പിച്ചത്. പാര്‍ലമെന്റ് അംഗീകരിക്കുന്നതോടെ 2014 സെപ്റ്റംബറില്‍ പാഠ്യപദ്ധതി നിലവില്‍ വരും.

English summary
School children in UK will now get to study India's struggle for freedom in detail as per the new curriculum announced on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X