കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസം: വെള്ളപ്പൊക്കം സര്‍ക്കാര്‍ നിഷ്ക്രിയര്‍

  • By Meera Balan
Google Oneindia Malayalam News

ഗുവഹാട്ടി: ബ്രഹ്മപുത്രയുടെ ഭ്രാന്ത് അസമില്‍ നിന്ന് ജീവിതങ്ങള്‍ കവര്‍ന്നെടുത്തപ്പോള്‍ നിസ്സംഗരായി നോക്കിയിരിക്കുകയാണ് നമ്മുടെ ഭരണകൂടം. ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകുന്നതും വടക്കേ ഇന്ത്യയില്‍ വെള്ളപ്പൊക്കം ഉണ്ടാകുന്നതും പതിവാണ്. എന്നാല്‍ തക്ക സമയത്ത് സര്‍ക്കാര്‍ മുന്നറിയിപ്പ് എടുക്കാതിരുന്നതും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കഞ്ഞതും കലാപഭൂമിയെ വീണ്ടും ദുരിതത്തിലാഴ്ത്തി.

സമയബന്ധിതമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിതിലും ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിലും ജില്ലാഭരണകൂടങ്ങള്‍ അന്പേ പരാജയപ്പെട്ടു. അതിജീവനത്തിനുള്ള സാധ്യതകള്‍ കൊട്ടിയടച്ച് കൊണ്ട് ഒരു ജനതയുടെ നിസ്സഹായവസ്ഥയ്ക്ക് മുന്നില്‍ ഭരണകൂടം മുഖം തിരിച്ച് നില്‍ക്കുന്നു. വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ പാലങ്ങളും റോഡുകളും ചെറിയ രീതിയ്‌ക്കെങ്കിലും പുനസ്ഥാപിച്ച് നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

കലാപങ്ങളും വെള്ളപ്പൊക്കവും ദുരിതത്തിലാഴ്ത്തിയ അസമില്‍ വിശന്ന് വലയുന്ന ബാല്യങ്ങള്‍ക്ക് ഒരിക്കല്‍ സര്‍ക്കാരിനോട് ചോദിക്കാന്‍ ഒരൊറ്റ ചോദ്യം അവശേഷിക്കും .എന്തിനായിരുന്നു ഈ അവഗണന?

ഗുവഹാട്ടി വെള്ളത്തിനടിയില്‍

ഗുവഹാട്ടി വെള്ളത്തിനടിയില്‍

ഗുവഹാട്ടിയില്‍ റോഡ് പുഴയായപ്പോള്‍ അതിലൂടെ നടക്കുന്ന കച്ചവടക്കാരന്‍

വെള്ളപ്പൊക്കത്തില്‍

വെള്ളപ്പൊക്കത്തില്‍

ഗുവഹാട്ടിയില്‍ റോഡില്‍ വെള്ളം കയറിയപ്പോള്‍

റോഡല്ല പുഴ

റോഡല്ല പുഴ

ദേശീയപാത 37 ല്‍ വെള്ളം കയറിയപ്പോള്‍ പ്രയാസപ്പെടുന്ന യാത്രക്കാര്‍

വിദൂര ദൃശ്യം

വിദൂര ദൃശ്യം

അസമില്‍ വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളുടെ വിദൂര ദൃശ്യം. 350 ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു

മരിച്ചാലും മറക്കാത്ത ബന്ധം

മരിച്ചാലും മറക്കാത്ത ബന്ധം

തകഴിയുടെ വെള്ളപ്പൊക്കം എന്ന കൃതി മനുഷ്യനെ നന്ദിയില്ലാത്തവനായി ചിത്രീകരിക്കുന്നു. വീടിന് കാവലായിരുന്ന നായയെ വെള്ളപ്പൊക്കത്തില്‍ ഉപേക്ഷിച്ച് യജമാനനും കുടുംബവും രക്ഷപ്പെടുന്നു. തന്റെ അന്ത്യം വരെ വീടിന് കാവലിരുന്ന ആ നായ വായനക്കാരനില്‍ വേദനയുളവാക്കി. അസമിലെ ദൃശ്യം നോക്കൂ. വെള്ളപ്പൊക്കത്തിലും തങ്ങളുടെ കന്നുകാലികളെ രക്ഷിച്ച് മറ്റ് പ്രദേശത്തേക്ക് പോവുകയാണ് ഈ കുട്ടികള്‍

പുതിയ തീരങ്ങള്‍ തേടി

പുതിയ തീരങ്ങള്‍ തേടി

വെള്ളപ്പൊക്കത്തില്‍ സുരക്ഷിതമായ സ്ഥാനങ്ങളില്‍ എത്താന്‍ ശ്രമിക്കുന്ന ആളുകള്‍

അമ്മേ.. ഞാനും വരുന്നു

അമ്മേ.. ഞാനും വരുന്നു

മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും ഇത് മോശം കാലം. കസരിംഗ നാഷണല്‍ പാര്‍ക്കിനേയും വെള്ളപ്പൊക്കം ബാധിച്ചു. വെള്ളപ്പൊക്കത്തില്‍ അമ്മയുടെ അടുത്ത് അഭയം തേടിയ ആനക്കുട്ടിയാണ് ചിത്രത്തില്‍

രക്ഷിക്കാനാരുമില്ലാതെ

രക്ഷിക്കാനാരുമില്ലാതെ

ദുരിതത്തില്‍ തങ്ങളെ രക്ഷിക്കേണ്ടവര്‍ അതിന് തയ്യാറാകതെ നില്‍ക്കുമ്പോള്‍ സുരക്ഷിതമായ സ്ഥലങ്ങള്‍ തേടുന്ന യുവാക്കള്‍ . ബൊംഗാവോണില്‍ നിന്നുള്ള കാഴ്ച

English summary
It is the same old story in flood-hit Assam. The swollen Brahmaputra and its tributaries located in the northern side of the Mayong Circle cause massive damage in places in and around the circle every year, thanks to the alleged indifference of Morigaon district administration and public works department, and none but the ordinary people have to bear the brunt.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X