കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി; കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസം

Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ മുഖംപോയി നില്‍ക്കുന്ന കോണ്‍ഗ്രസിന് തലവേദനയായി മുതര്‍ന്ന നേതാക്കള്‍ തമ്മിലുള്ള വഴക്കും. സ്വതവേ വിവാദങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാറുള്ള കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

കോളിളക്കം സൃഷ്ടിച്ച ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ ലിസ്റ്റ് മുല്ലപ്പള്ളി തനിക്ക് നല്‍കിയിരുന്നുവെന്ന് തിരുവഞ്ചൂര്‍ സഭയില്‍ പറഞ്ഞു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കേട്ടത് പാതി കേള്‍ക്കാത്തത് പാതി മുല്ലപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി സി പി എം രംഗത്തെത്തുകയും ചെയ്തു. മുല്ലപ്പള്ളി നിര്‍ദ്ദേശിച്ച പേരുകള്‍ തിരുവഞ്ചൂര്‍ പുറത്തുപറയണമെന്നും സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.

thiruvanchoor-mullapplly

തിരുവഞ്ചൂര്‍ സഭയില്‍ പറഞ്ഞത് തനിക്ക് മാനസികമായി വിഷമമുണ്ടാക്കി എന്ന് മുല്ലപ്പള്ളി പ്രതികരിച്ചതോടെ സംഭവം വിവാദമായി. പരാമര്‍ശം സഭാരേഖകളില്‍ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സ്പീക്കര്‍ക്ക് പരാതിയും നല്‍കി. ടി പി വധക്കേസിലെന്നല്ല ഒരു കേസിലും പ്രതികളുടെ പട്ടിക താന്‍ ആര്‍ക്കും നല്‍കിയിട്ടില്ല എന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

എന്നാല്‍ നിയമസഭയില്‍ ഇത്തരത്തില്‍ ഒരു പരാമര്‍ശം താന്‍ നടത്തിയിട്ടേയില്ല എന്നാണ് തിരുവഞ്ചൂരിന്റെ പക്ഷം. വന്‍ സ്രാവുകള്‍ കുടുങ്ങാന്‍ ബാക്കിയാണ് എന്ന് മുല്ലപ്പള്ളി പറഞ്ഞതിനെ താന്‍ എടുത്തുപറയുക മാത്രമായിരുന്നു ചെയ്തത്. ഇത് വിവാദമാക്കുന്നത് പ്രതിപക്ഷമാണ് എന്നും പറഞ്ഞ് ഇതുംകൂടി പ്രതിപക്ഷത്തിന്റെ തലയില്‍ കെട്ടാനാണ് തിരുവഞ്ചൂര്‍ ശ്രമിക്കുന്നത്.

English summary
New controversy arises in UDF as Mullappally Ramachandran is not happy about Thiruvanchoor Radhakrishnan's statement in Kerala Assembly about TP murder case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X