കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്മതത്തോടെ ബന്ധപ്പെടല്‍ ബലാത്സംഗമാകില്ല: കോടതി

Google Oneindia Malayalam News

rape
മുംബൈ: സമ്മതത്തോടെയുള്ള ബന്ധപ്പെടല്‍ ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് മുംബൈ ഹൈക്കോടതി. ബലാത്സംഗക്കേസില്‍ കീഴ്‌ക്കോടതി ശിക്ഷ വിധിച്ച പ്രതിയെ വെറുതെവിട്ടു കൊണ്ടാണ് മുംബൈ കോടതിവിധി. ജസ്റ്റിസ് സാധന യാദവാണ് വിധി പുറപ്പെടുവിച്ചത്.

പ്രായപൂര്‍ത്തിയായ സ്ത്രീ സമ്മതത്തോടെ ബന്ധപ്പെടുന്നത് ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്നായിരുന്നു പ്രതിയായ മധു കൊട്ടിയനെ വെറുതെ വിട്ടുകൊണ്ട് കോടതി നിരീക്ഷിച്ചത്. പരസ്പരം ഇഷ്ടത്തിലായിരുന്നു സ്ത്രീയും പുരുഷനും. മധു കൊട്ടിയന്‍ വിവാഹവാഗ്ദാനം നല്‍കി തന്നെ വഞ്ചിക്കുകയായിരുന്നു എന്നാണ് പരാതി.

ഹോട്ടലിലേക്ക് വിളിച്ചുവരുത്തി തന്നെ ബലാത്സംഗം ചെയ്തു എന്നാണ് സ്ത്രീയുടെ പരാതി. എന്നാല്‍ ഹോട്ടലിലേക്ക് വിളിപ്പിച്ചപ്പോള്‍ തന്നെ അതിന്റെ ദൂഷ്യങ്ങളെക്കുറിച്ച് പരാതിക്കാരിക്ക് അറിമായിരുന്നു എന്നാണ് കോടതി നീരീക്ഷിച്ചത്. മാത്രമല്ല പ്രതിയില്‍ നിന്നും രക്ഷപ്പെടാനായി സ്ത്രീ ബഹളം വച്ചതായും പരാതിയിലില്ല.

മധു കൊട്ടായി പരാതിക്കാരിയെ വിവാഹം ചെയ്യാമെന്ന് സമ്മതിച്ചിരുന്നതാണെങ്കിലും വിവാഹമോചനം ലഭിക്കാന്‍ വൈകിയതിനാല്‍ അത് നടക്കാതെ പോകുകയായിരുന്നു. ഇതിനിടയില്‍ പരാതിക്കാരിക്ക് ഒരു കുട്ടി ജനിക്കുകയും ചെയ്തു. കുട്ടിയുടെ പിതൃത്വം മധു നിഷേധിച്ചിരുന്നില്ല.

English summary
Acquitting a rape convict, the Bombay High Court has held that it would not amount to rape if the consent of the girl in a sexual relationship with her partner was voluntary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X