കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികലാംഗര്‍ക്ക് വേണ്ടി ഒരു ബിയര്‍

  • By Soorya Chandran
Google Oneindia Malayalam News

ഗോതന്‍ബര്‍ഗ്: വികലാംഗര്‍ക്ക് സമൂഹത്തില്‍ വേണ്ടത്ര ശ്രദ്ധ കിട്ടുന്നുണ്ടോ. നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളിലോ മറ്റ് സ്ഥാപനങ്ങളിലോ വികലാംഗര്‍ക്ക് എന്ത് പരിഗണനയാണ് കിട്ടുന്നത് ?

വികലാംഗര്‍ക്ക് നല്ല പരിഗണന തന്നെ കിട്ടണം എന്ന് ആവശ്യപ്പെടുന്ന നിരവധി സംഘടനകളുണ്ട്. എന്നാല്‍ ഇതിന് വേണ്ടി ബിയര്‍ ഉണ്ടാക്കി വില്‍ക്കുന്ന സംഘടന ഒന്നേ കാണൂ. അതാണ് സ്വീഡനിലെ ദോതന്‍ബര്‍ഗ് കോ ഓപ്പറേറ്റീവ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് ലിവിങ് (ജിഐഎല്‍).

Cerebral Palsy Beer

ഇവരുണ്ടാക്കിയ ബിയറിന്റെ പേര് സെറിബ്രല്‍ പാള്‍സി ബിയര്‍(സിപിഎ). വികാലാംഗര്‍ക്ക് എല്ലാ തരത്തിലുമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്ന ബാറുകള്‍ക്കും റസ്‌റ്റോറന്റുകള്‍ക്കും ഇവര്‍ നല്‍കുന്നത് സ്വഭാവ സര്‍ട്ടിഫിക്കറ്റ് അല്ല, നല്ല സിപിഎ ബിയര്‍ ആണ്.

ഇന്ത്യന്‍ അമേരിക്കന്‍ ബ്ലന്‍ഡ് ആണ് ഈ ബിയര്‍. സെറിബ്രല്‍ പാള്‌സി രോഗം ബാധിച്ച ഒരു സ്ത്രീ ബിയര്‍കുപ്പിയുമായി വീല്‍ ചെയറില്‍ ഇരിക്കുന്നതാണ് ബിയറിന്റെ പുറത്തുള്ള ലേബല്‍.

ജീവിതത്തില്‍ ഏറെ ബുദ്ധിംുട്ടുകള്‍ നേരിടുന്ന വികലാംഗര്‍ക്കും മാറാരോഗികള്‍ക്കും ആരും രക്ഷയാകുന്നില്ല. മാധ്യമങ്ങള്‍ പോലും അവരെ പാര്‍ശ്വവത്കരിക്കുകയാണ്. ഇതിനൊരു മാറ്റം വേണം എന്നാണ് ജിഐഎല്‍ സംഘത്തിന്റെ ആഗ്രഹം. ആളുകളെ ഞെട്ടിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ച് വേണം ശ്രദ്ധ നേടാന്‍ എന്ന് ഇവര്‍ക്ക് നിര്‍ബന്ധമുണ്ട്.

സ്വീഡനില്‍ വികലാംഗര്‍ക്കായി ഒരു സമത്വ നിയമം 2010 ല്‍ പാസാക്കിയിരുന്നു. ബാറുകളിലും റസ്റ്റോറന്റുകളിലും മറ്റ് പൊതു സ്ഥലങ്ങളിലുമൊക്കെ വികലാംഗര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കണമെന്ന് നിര്‍ദ്ദേശിക്കുന്നതായിരുന്നു നിയമം. പക്ഷേ അധികമാരും ഇതിനെ കാര്യമായെടുത്തില്ല. ഈ സാഹചര്യത്തില്‍ തങ്ങളുടെ സെറിബ്രല്‍ പാള്‍സി ബിയര്‍ ആളുകളില്‍ അല്‍പമെങ്കിലും മാറ്റമുണ്ടാക്കുമെന്നാണ് ജിഐഎല്‍ സംഘത്തിന്റെ പ്രതീക്ഷ

English summary
In Gothenburg, Sweden, bars and restaurants with good disability access are being rewarded with beer instead of a more traditional certificate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X