ബിജെപിയോട് പിണങ്ങിയാല്‍ നിതീഷിന്റെ ഗതിയാകും?

എന്നാല്‍ മരിച്ച റോഷന്‍കുമാര്‍ എന്ന കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ വിറ്റാമിന് മരുന്നില്‍ നിന്നും ഏറ്റ വിഷബാധയാണോ കുട്ടിയുടെ മരണകാരണം എന്ന് വ്യക്തമാകൂ. ജൂലൈ 16 നാണ് ചപ്രയില്‍ ഭക്ഷ്യവിഷബാധയേല്‍ക്കുന്നത്. തൊട്ട് പിറ്റേന്ന് ബുധനാഴ്ചയാണ് അങ്കണവാടിയില്‍ നിന്ന് മരുന്ന് കഴിച്ച് കുട്ടി മരിയ്ക്കുന്നത്. അങ്കണവാടിയില്‍ നിന്ന പ്രാണികളെ കൊല്ലാനുപയോഗിക്കുന്ന അമോണിയം സള്‍ഫൈഡിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ഉണ്ടാകും
ജൂണില്‍ 17 വര്‍ഷം നീണ്ട ബിജെപി ജെഡിയു ബന്ധം അവസാനിച്ചു. നരേന്ദ്ര മോഡിയെ തെരഞ്ഞെടുപ്പ് നേതൃ സ്ഥാനത്തേക്ക് കൊണ്ട് വരുന്നതില്‍ പ്രതിഷേധിച്ചാണ് നിതീഷ് കുമാര്‍ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. ഈ സംഭവങ്ങള്‍ക്ക് ശേഷം ജൂലൈ 7 ന് ഗയയില്‍ സ്‌ഫോടനം നടന്നു. ആദ്യമായിട്ടാണ് ബീഹാറില്‍ തീവ്രവാദി ആക്രമണം ഉണ്ടാകുന്നത്. തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധകള്‍, മരണങ്ങള്‍ ഇവയെല്ലാം വിരല്‍ ചൂണ്ടുന്നത് നിതീഷ് കുമാറിലേക്കാണ്. അദ്ദേഹത്തെ പുറത്താക്കാന്‍ ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്നു എന്ന് വേണം സംശയിക്കാന്‍.വാര്‍ത്തകളില്‍ ഇപ്പോള്‍ നിറയുന്നത് ബിഹാറിലെ ദുരന്തങ്ങള്‍ മാത്രമാണ്. മുന്‍പും ഇത്തരം അവസ്ഥകള്‍ ഒരു പക്ഷേ അവിടെ നില നിന്നിരിയ്ക്കാം. എന്നാല്‍ ഇപ്പോള്‍ ഇത്തരം വാര്‍ത്തകള്‍ അല്ലെങ്കില്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന് പിന്നില്‍ എന്തെങ്കിലും അട്ടിമറി നടന്നിട്ടുണ്ടോ എന്ന് വേണം സംശയിക്കാന്‍












Click it and Unblock the Notifications