കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മടങ്ങി വന്നാല്‍ മലാലയെ വെടിവയ്ക്കുമെന്ന് താലിബാന്‍

  • By Meera Balan
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിനസ്താനില്‍ മടങ്ങിയെത്തിയാല്‍ മലാലയെ വെടി വയ്ക്കുമെന്ന് തെഹിരിക്ക്-ഇ -താലിബാന്‍. താലിബാന്റെ മുതിര്‍ന്ന നേതാവാണ് മലാല പാകിസ്താനിലേക്ക് മടങ്ങിയെത്തിയാല്‍ വെടി വയ്ക്കുമെന്ന് പറഞ്ഞത്. മലാലയോട് യാതൊരു അനുകന്പയും താലിബാനില്ല. കഴിഞ്ഞ വര്‍ഷമാണ് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്ന് വാദിച്ചതിന് മലാലയെ താലിബാന്‍ വെടിവച്ചത്. മതേതര വിദ്യാഭ്യസ രാജ്യത്ത് നടപ്പാക്കുന്നതിന് വേണ്ടി ശ്രമിയ്ക്കുന്നതിനാണ് മലാലയെ തങ്ങള്‍ കൊല്ലുമെന്ന് പറഞ്ഞതെന്നും താലിബാന്‍.

Malala
കഴിഞ്ഞ ദിവസമാണ് മലാലയെ പാകിസ്താനിലേക്ക് മടങ്ങി വരാനും പെണ്‍കുട്ടികള്‍ക്കുള്ള ഏതൈങ്കിലും മദ്രസയില്‍ ചേര്‍ന്ന് പഠിയ്ക്കാനും തെഹിരിക്ക്-ഇ-താലിബാന്‍ നേതാവായ അദ്നാന്‍ റഷീദ് മലാലയോട് പറഞ്ഞിരുന്നു. ഇക്കാര്യം കത്തിലൂടെയാണ് മലാലയെ അറിയിച്ചത്. സ്‌കൂളില്‍ പോകണെമെന്ന് പറഞ്ഞതിനല്ല മലാലയെ വെടിവച്ചതെന്നും താലിബാനെതിരെ സംസാരിച്ചതിനാണ് അക്രമിച്ചതെന്നും കത്തില്‍ പറയുന്നു.

പേനയ്ക്ക് വാക്കിനെക്കാള്‍ മൂര്‍ച്ചയുണ്ടെന്ന് യുഎന്‍ പ്രസംഗത്തില്‍ മലാല പറഞ്ഞിരുന്നു. ആ വാളിന് നേരെയാണ് വെടിവച്ചതെന്നും റഷീദ് പറഞ്ഞു.താലിബാനെതിരെ മനപ്പൂര്‍വ്വം പ്രചാരണം നടത്തുകയാണ് മലാലയെന്ന് കത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. മലാലയോട് സ്വത് താഴ് വരയിലേക്ക് തിരികെ വരാന്‍ ആവശ്യപ്പെട്ട് റഷീദ് കത്തെഴുതിയതിന് തൊട്ടു പിന്നാലെ വീണ്ടും തെഹിരിക്ക് ഇ താലിബാന്റെ ഭീഷണി മലാലയ്ക്ക് നേരെ ഉണ്ടാകുന്നത് ശ്രദ്ധേയമാണ്. താലിബാന്റെ വെടിയേറ്റ മലാല ബ്രിട്ടനിലായിരുന്നു ചികിത്സതേടിയത്.

English summary
It has been reported that Malala Yousafzai, a 16-year-old right activist, has received another death threat from Tehreek-e-Taliban. This time, a senior representative of Tehreek-e-Taliban has said they will shoot Malala Yousafzai if she chose to return to Pakistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X