Get Updates
Get notified of breaking news, exclusive insights, and must-see stories!

ബേലൂരില്‍ ബസ് തടാകത്തിലേക്ക് മറിഞ്ഞ് 8പേര്‍മരിച്ചു

ബാംഗ്ലൂര്‍: ബേലൂരില്‍ കര്‍ണാടകാ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസ് തടാകത്തിലേക്ക് മറിഞ്ഞ് എട്ടു പേര്‍ മരിച്ചു. പരിക്കുകളോടെ മുപ്പതിലേറെ പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. വിദ്യാര്‍ത്ഥികളടക്കം 50ലേറെ പേര്‍ ബസിലുണ്ടായിരുന്നെന്നാണ് കണക്കാക്കുന്നത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം എന്ന റിപ്പോര്‍ട്ടുകളും ലഭിക്കുന്നു.

ചൊവ്വാഴ് രാവിലെ പത്ത് മണിയോടെയാണ് സംഭവം. ബാംഗ്ലൂറില്‍ നിന്ന് ഏകദേശം 200 കിലോമീറ്റര്‍ അകലെയാണ് അപകടം. സകലേശ്പൂരില്‍ നിന്നും ബേലൂരിലേക്ക് പോവുകയായിരുന്ന കര്‍ണാടക ആര്‍ടിയിയുടെ ബസ് നിയന്ത്രണം വിട്ട് വിഷ്ണു സമുദ്ര തടാകത്തിലേക്ക് മറിയുകയായിരുന്നു.

Belur bus accident

ബസ് വെള്ളത്തില്‍ നിന്ന് പൊക്കിയെടുക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള രക്ഷാ പ്രവര്‍ത്തനവും പുരോഗമിക്കുന്നുണ്ട്. പൊലീസും സഹായത്തിനായി അപകട സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരെ കുറിച്ചുള്ള പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+