Get Updates
Get notified of breaking news, exclusive insights, and must-see stories!

എട്ടുവയസ്സുകാരിയെ അച്ഛന്‍ അടിച്ചുകൊന്നു

Neha

ബാംഗ്ലൂര്‍: ഹോം വര്‍ക്ക് ചെയ്യുന്നതിനിടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതിരുന്ന മകളെ അച്ഛന്‍ ചപ്പാത്തിക്കോല് കൊണ്ട് അടിച്ചുകൊന്നു. ബാംഗ്ലൂരിനടുത്ത് അവലഹള്ളിയില്‍ 2013 ജൂലായ് 25 ന് രാത്രിയിലാണ് സംഭവം നടന്നത്.

എട്ട് വയസ്സുള്ള നേഹ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. പിതാവ് സത്യനാരായണ സിങിനെ(43) പോലീസ് അറസ്റ്റ് ചെയ്തു.

പാഠഭാഗങ്ങള്‍ റിവിഷന്‍ നടത്തുമ്പോള്‍ മകള്‍ ഉത്തരം പറയാതിരുന്നതാണ് ത്‌നനെ പ്രകോപിപ്പിച്ചതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. സത്യനാരയണന്റെ അമ്മ പദ്മ ബായിയേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സത്യനാരായണന്റെ ആദ്യ ഭാര്യയിലുളള മകളാണ് നേഹ. പദ്മ ബായിക്ക് നേഹയോട് ദേഷ്യമുള്ളതായി പോലീസ് സംശയിക്കുന്നു. പദ്മ ബായിയാണ് നേഹയെ അടിക്കാന്‍ സത്യനാരായണനെ നിര്‍ബന്ധിച്ചതെന്നും പോലീസ് സംശയിക്കുന്നുണ്ട്.

മൈസൂര്‍ റോഡിലെ എസ്ജിഎസ് സ്‌കൂളിലെ രണ്ടാ ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്നു നേഹ. നേഹയുടെ അമ്മ ആഷ സിങ് 2006 ല്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഈ സംഭവത്തില്‍ സത്യനാരായണനെതിരെ സ്ത്രീ ധന പീഡനത്തിനും കൊലപാതകത്തിനും കേസെടുത്തിരുന്നു. ഈ കേസില്‍ ആറ് മാസം ശികഷയും അനുഭവിച്ചിട്ടുണ്ട്. ഇതിന് ശേഷം സത്യനാരായണന്‍ വേറെ വിവാഹം കഴിച്ചു. ഈ വിവാഹത്തില്‍ ഇയാള്‍ക്ക് രണ്ട് വയസ്സുള്ള ഒരു കുട്ടിയുമുണ്ട്.

ജൂലായ് 25 ന് രാത്രി നേഹ പഠിച്ചുകൊണ്ടിരിക്കെ സത്യനാരായണന്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു. പക്ഷേ അവള്‍ക്ക് ഉത്തരം പറയാന്‍ കഴിഞ്ഞില്ല. അപോപള്‍ തന്നെ നേഹയെ കണക്കിലധികം മര്‍ദ്ദിച്ച ഇയാള്‍ അമ്മയേയും പുതിയ ഭാര്യേയും കുട്ടിയേയും കൊണ്ട് പുറത്തുപോയി. തിരിച്ചു വന്നപ്പോള്‍ നേഹ കിടന്നുറങ്ങുന്നതാണ്. കണ്ടത്. വീണ്ടും പഴയ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചെങ്കിലും നേഹ ഉത്തരം പറഞ്ഞില്ല. ഇതോടെ കൂടുതല്‍ പ്രകോപിതനായ സത്യനാരായണന്‍ കുട്ടിയെ ചപ്പാത്തിക്കോലുകൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തലക്ക് അടിയേറ്റ നേഹ തത്ക്ഷണം മരിക്കുകയും ചെയ്തു. ഈസമയം സത്യനാരായണന്റെ അമ്മയും ഭാര്യയും ടിവി കണ്ടുകൊണ്ടിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

വീട്ടില്‍ നേഹയുടെ മൃതദേഹം കണ്ട അയല്‍ വാസികളാണ് ആദ്യം സംശയം ഉന്നയിച്ചത്. നേഹയെ പുറത്ത് നിന്ന് ആരോ മര്‍ദ്ദിച്ചതാണെന്നും വീട്ടിലെത്തി അല്‍പം കഴിഞ്ഞപ്പോള്‍ മരിച്ചുവെന്നുമാണ് സത്യനാരായണന്‍ അയല്‍വാസികളോട് പറഞ്ഞത്. എന്നാല്‍ ഈ മറുപടിയില്‍ സംശയം തോന്നിയ അയല്‍വാസികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+