ബാംഗ്ലൂര്‍: ഭാര്യയെ തലയ്ക്കടിച്ച് കൊന്നശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. ഡി നാഞ്ചപ്പ ദാസപ്പ(64) യാണ് ഭാര്യ ശശികല (50 ) നെ തലയ്ക്കടിച്ച് കൊന്നശേഷം ആത്മഹത്യചെയ്തത്. ചൊവ്വാഴ്ച( ജൂലൈ 30) രാവിലെ 10.30 നാണ് സംഭവം നടക്കുന്നത്. സ്വകാര്യ പണമിടപാടുകാരിയായ ശശികലയും ഭര്‍ത്താവും തമ്മില്‍ നിത്യേന വഴക്കാണ്. ശശികല പലിശയ്ക്ക് പണം കൊടുക്കുന്നതിനോട് നാഞ്ചപ്പയ്ക്ക് എതിര്‍പ്പായിരുന്നു. എന്നാല്‍ പണം പലിശയ്ക്ക് കൊടുക്കുന്നത് നിര്‍ത്താന്‍ സ്ത്രീ തയ്യാറായിരുന്നില്ല. സംഭവം ദിവസവും ഇതിനെച്ചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കത്തിലാവുകയും വഴക്ക് ഒടുവില്‍ കൊലപാതകത്തില്‍ കലാശിയ്ക്കുകയും ചെയ്തു. റാഗി പരത്തുന്ന ദണ്ഡ് കൊണ്ട് സ്ത്രീയുടെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു നാഞ്ചപ്പ.
ശശികല മരിച്ചതോടെ ഭ്രാന്തമായ അവസ്ഥയിലായ നാഞ്ചപ്പ തൂങ്ങി മരിയ്ക്കുകയായിരുന്നു. മരിയ്ക്കുന്നതിന് മുന്‍പ് ഇയാള്‍ മകളായ ദേവികയെ വിളിച്ച് സ്വര്‍ണവും മറ്റും ബാഗിലാക്കി താന്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അത് എടുക്കാനും ഇനി ഒരിയ്ക്കലും താന്‍ വിളിയ്ക്കില്ലെന്നും അറിയിച്ചു. നാഞ്ചപ്പയുടെ സംസാരത്തില്‍ സംശയം തോന്നിയ ദേവിക 11 മണിയോടെ വീട്ടിലെത്തിയപ്പോഴാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
പലിശയ്ക്ക് കൊടുക്കുന്ന പണം ആളുകള്‍ തിരിച്ച് നല്‍കില്ലെന്നും പണം നഷ്ടമാകുമെന്നും നാഞ്ചപ്പയ്ക്ക് ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ അങ്ങനെയൊന്നും സംഭവിയ്ക്കില്ലെന്നും വീടിന് വേണ്ടി പണം സന്പാദിച്ചത് മുഴുവന്‍ താനാണെന്നും ശശികല എപ്പോഴും അവകാശവാദം ഉന്നയിക്കുമായിരുന്നു. ക്രൈസ്റ്റ് യൂണിവേഴ്‌സ്റ്റിയിലെ ഗണിതാശാസ്ത്ര അധ്യാപകനാണ് നാഞ്ചപ്പ. ഇതിന് മുന്‍പ് ഐടിഐയില്‍ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.
A 64-year-old man clubbed his wife to death with a stick used to prepare ragi balls and then hanged himself in their residence near Mahalakshmi Layout on Tuesday morning.