കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഷ്യല്‍ മീഡിയയില്‍ ഒബാമയെ പിന്നിലാക്കാന്‍ മോഡി?

  • By Meera Balan
Google Oneindia Malayalam News

അഹമ്മദാബാദ്: സൈബര്‍ ലോകത്തെ മോഡിയുടെ ആധിപത്യത്തെ ശക്തമാക്കാന്‍ നീക്കം. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഒബാമയെ പിന്നിലാക്കി മോഡിയ്ക്ക് മുന്നേറാനുള്ള അവസരം ഒരുക്കുകയാണ് അദ്ദേഹത്തിന്റെ സൈബര്‍ പടയാളികള്‍. 2011 നവംബറിലാണ് അഞ്ചാമത് മാഷബിള്‍ അവാര്‍ഡിലെ 'മസ്റ്റ് ഫോളോ പൊളിറ്റിഷ്യന്‍ ഓണ്‍ സോഷ്യല്‍ മീഡിയ' വിഭാഗത്തില്‍ അവസാന നിമിഷത്തില്‍ മോഡിയെ ഓബാമ പിന്നിലാക്കിയത്. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഒബാമ മോഡിയുടെ പിന്നിലാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

Modi

ഒബാമയെ സോഷ്യല്‍ മീഡിയയില്‍ മറികടക്കുന്നതിനുള്ള തിരക്കഥ അണിയറയില്‍ തയ്യാറാവുകയാണ്. 3.64 കോടി ലൈക്കാണ് ഒബാമയ്ക്ക് ഫേസ് ബുക്കില്‍ ഉള്ളത്. ട്വിറ്ററില്‍ ആകട്ടെ 3.45 കോടി ഫോളോവേഴ്‌സും ഒബാമയ്ക്കുണ്ട്. ഇതിനെ മറികടക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മോഡി അനുകൂലികള്‍ തന്നെ അദ്ദേഹത്തിന്റെ പേരില്‍ ഒട്ടേറെ ഫേസ്ബുക്ക് പേജുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇവയെ എല്ലാം പാരന്റ് ഫാന്‍ പേജുമായി കൂട്ടിച്ചേര്‍ക്കാനാലോചനകള്‍ നടക്കുന്നു. അപ്പോള്‍ വിവിധ പേജുകള്‍ക്ക് ലഭിയ്ക്കുന്ന ലൈക്ക് പാരന്റ് പേജിലേക്ക് മാറ്റപ്പെടുകയും ലൈക്കുകളുടെ വിഭജിച്ച് പോകല്‍ ഒഴിവാകുകയും ചെയ്യും.

നരേന്ദ്രമോഡിയുടെ ഔദ്യോഗിക ഫാന്‍ പേജിന് ഇപ്പോള്‍ 26.05 ലക്ഷം ലൈക്കുകളാണ് ഉള്ളത്. 'നരേന്ദ്രമോഡി ഫോര്‍ പിഎം' എന്ന സ്‌പോണ്‍സേഡ് ഫേസ് ബുക്ക് പേജിന് 12.45 ലക്ഷം ലൈക്കുകള്‍ ലഭിച്ചു കഴിഞ്ഞു. 'നമോ ഇന്ത്യ' എന്ന മോഡി അനുകൂല പേജിനാകട്ടെ വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ 2.4 ലക്ഷം ലൈക്കുകള്‍ നേടാനായി. മോഡിയുടെ പാരന്റ് ഫേസ് ബുക്ക് പേജിലേക്ക് ഒരു ലക്ഷം ലൈക്കുകള്‍ വീതം ഗുജറാത്തിലെ ഓരോ എംഎല്‍എ മാരും നല്‍കുമെന്ന് കേള്‍ക്കുന്നുണ്ട്. ട്വിറ്ററിലും ഇത്തരം നീക്കങ്ങള്‍ക്കുള്ള ശ്രമം നടക്കുന്നുണ്ട്.

English summary
Gujarat chief minister Narendra Modi seems out to prove he is more popular than US President Barack Obama — at least on social networking sites.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X