കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈദിന് തൊഴിലാളികള്‍ക്ക് രണ്ട് ദിവസത്തെ അവധി?

  • By Meera Balan
Google Oneindia Malayalam News

Ramzan
ദുബായ്: റംസാന്‍ വ്രതം അവസാനിയ്ക്കാറായി വരുന്നതോടെ ഈദിന് നാട്ടിലെത്താനുള്ള ആവേശത്തിലാണ് പ്രവാസികള്‍. സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് രണ്ട് ദിവസമാണ് പെരുന്നാളിനോട് അനുബന്ധിച്ച് അവധി നല്‍കാന്‍ തൊഴില്‍ മന്ത്രി സാഖര്‍ ബിന്‍ ഘോബാഷ് സയീദ് ഘോബാഷ് തീരുമാനിച്ചിരിയ്ക്കുന്നത്. ഷവ്വാല്‍ മാസത്തിന്റെ ആദ്യ രണ്ട് ദിനങ്ങളാണ്(ആഗസ്റ്റ് 9,10) അവധി ദിവസങ്ങളായി പ്രഖ്യപിച്ചത്. മൂന്നാമത്തെ ദിവസം തിരികെ ജോലിയില്‍ പ്രവേശിയ്ക്കണം.

എന്നാല്‍ എയര്‍ ഇന്ത്യ ബാഗേജുകളുടെ എണ്ണം വെട്ടിക്കുറച്ചത് നാട്ടിലേക്ക് എത്തുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയായിരിയ്ക്കുകയാണ്. 30 കിലോയില്‍ നിന്ന് 20 കിലോ ആയിട്ടാണ് വെട്ടിക്കുറച്ചത്. സ്വകാര്യ വിമാനക്കമ്പനികളെ സഹായിക്കുന്നതിന് വേണ്ടിയാണ് എയര്‍ ഇന്ത്യയുടെ ഈ നടപടികള്‍ എന്ന് ആക്ഷേപം ഉണ്ട്.

ഒരുമാസം നീണ്ട് നിന്ന വ്രതാനുഷ്ടാനങ്ങള്‍ക്കൊടുവില്‍ ഷവ്വാല്‍ പിറതെളിയുന്നതോടെ ഈദ് ആഘോങ്ങള്‍ ആരംഭിയ്ക്കുകയായി. നാട്ടില്‍ റംസാന്‍ ആഘോഷിയ്ക്കുന്നതിനെക്കാള്‍ കെങ്കേമമായി തന്നെ പ്രവാസികള്‍ വിദേശത്ത് ഈദ് ആഘോഷിയ്ക്കാറുണ്ട്.

രാജ്യത്ത് ഉടനീളം സംഘടിപ്പിയ്ക്കപ്പെടുന്ന ഇഫ്താര്‍ വിരുന്നുകളാണ് റംസാന്‍ മാസത്തിലെ മുഖ്യ ആകര്‍ഷങ്ങളില്‍ ഒന്ന്. ദുബായില്‍ ഇത്തവണ അമുസ്ലിങ്ങള്‍ക്ക് ഒരു ദിവസത്തെ നോമ്പെടുക്കാനുള്ള അവസരവും ഇഫ്താര്‍ വിരുന്നും ഒരുക്കിയത് ശ്രദ്ധേയമായിരുന്നു.

English summary
Saqr bin Ghobash Saeed Ghobash, UAE Minister of Labour, has issued a ministerial circular announcing the first and second days of the month of Shawwal as Eid-al-Fitr holidays for all establishments in the private sector, to re-start work on the 3rd of Shawwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X