കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രേഷ്മയ്ക്കിത് പൊരുതി നേടിയ വിജയം

  • By Meera Balan
Google Oneindia Malayalam News

Reshma
ബാംഗ്ലൂര്‍: 'നിങ്ങള്‍ നേടണമെന്ന് അത്രയേറെ കൊതിയ്ക്കുകയാണെങ്കില്‍ ലോകം മുഴുവന്‍ നിങ്ങളെ സഹായിക്കാനെത്തും' പൗലോ കൊയ്‌ലോയുടെ വാക്കുകളാണിവ. ഈ വാക്കുകള്‍ക്ക് രേഷ്മ എന്ന പെണ്‍കുട്ടിയുടെ ജീവിതവുമായി വളരെയടുത്ത ബന്ധമാണുള്ളത്. കൂലിപ്പണിക്കാരനായ അച്ഛന്റെ മകളായി ജനിച്ച രേഷ്മ ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടുകളില്‍ നിന്ന് എംബിബിഎസിന്റെ പടിവാതിലുകള്‍ ചവിട്ടികയറുന്നതിന് പിന്നില്‍ മേല്‍പ്പറഞ്ഞ വാക്കുകളിലെ 'ലോകം മുഴുവന്‍ സഹായിയ്ക്കും' എന്ന മഹത്തായ ആശയം ഉറങ്ങിക്കിടക്കുന്നു.

മകളുടെ ആഗ്രഹത്തിനൊപ്പം അവളെ മെഡിക്കല്‍ പഠനത്തിന് അയക്കാനുള്ള പണം രേഷ്മയുടെ അച്ഛന്‍റെ കൈവശം ഇല്ലായിരുന്നു. രേഷ്മയെക്കൂടാതെ മറ്റ് അഞ്ച് കുട്ടികള്‍ കൂടി അയാളെ ആശ്രയിച്ച് ജീവിയ്ക്കുകയായിരുന്നു. എന്നാല്‍ രേഷ്മയെ സംബന്ധിച്ചിടത്തോളം ഇതൊന്നും അവളെ തളര്‍ത്തിയില്ല. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ക്രിസ്റ്റല്‍ ഹൗസ് ലേണിംഗ് സെന്‍റര്‍ രേഷ്മയുടെ സഹായത്തിനെത്തി. എന്‍ട്രസ് പരീക്ഷ പരിശീലനത്തിന് വേണ്ട ചെലവുകളും ഇപ്പോള്‍ ബെല്‍ഗാം മെഡിക്കല്‍ കൊളെജില്‍ മെരിറ്റ് സീറ്റില്‍ തന്നെ പ്രവേശനം നേടിയ രേഷ്മയുടെ പഠനചിലവുകളും വഹിയ്ക്കുന്നത് ഈ സന്നദ്ധ സംഘടന തന്നെയാണ്. സൗജന്യമായാണ് ഇവര്‍ തന്നെ രേഷ്മയ്ക്ക് എന്‍ട്രന്‍സ് പരിശീലനം നല്‍കിയത്.

ഒരു നല്ല ഡോക്ടറായി സമൂഹത്തിലെ നിര്‍ദ്ധനരായ ആളുകളെ ചികിത്സിയ്ക്കണം എന്നതാണ് ഈ പെണ്‍കുട്ടിയുടെ ആഗ്രഹം. രേഷ്മയുടെ വിജയങ്ങളില്‍ എല്ലാവിധ പിന്തുണയുമേകി നാട്ടുകാരം ബന്ധുക്കളും രംഗത്തുണ്ട്. ക്രിസ്റ്റല്‍ ഹൗസ് ലേണിഗ് സെന്റര്‍ നിര്‍ദ്ധനരായി ആയിരത്തോളം കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യസവും ധനസഹായവും നല്‍കുന്നുണ്ട്.

English summary
When you want something, all the universe conspires in helping you to achieve it.” Celebrated writer Paulo Coelho’s oft-quoted philosophy finds a resonance in the success story of Reshma. One of the six children of a man who does temporary, odd jobs to make both ends meet, she has made it to a medical college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X