കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടിഎംകൗണ്ടറില്‍ പണംഇല്ലെങ്കില്‍ അറിയാന്‍കഴിയും?

  • By Meera Balan
Google Oneindia Malayalam News

ദില്ലി: എടിഎം കൗണ്ടറില്‍ പണം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ അത് ഉപഭോക്താവിനെ അറിയിക്കാനുള്ള സൗകര്യം ഒരുക്കാന്‍ ബാങ്കുകളോട് റിസര്‍വ്വ് ബാങ്ക് ആവശ്യപ്പെട്ടു. എടിഎം കൗണ്ടറുകളില്‍ എത്തി പണം എടുക്കാന്‍ നോക്കുമ്പോഴാണ് പലര്‍ക്കും അവിടെ പണം ഇല്ലാത്ത കാര്യം മനസിലാകുന്നത്. ഉപഭോക്താക്കള്‍ നേരിടുന്ന ഈ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ എടിഎം ഇടപാട് കേന്ദ്രങ്ങളില്‍ പണം തീര്‍ന്നാല്‍ അത് അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് റിസര്‍വ്വ് ബാങ്ക് പറയുന്നത്.

Reserve Bank

എടിഎം കൗണ്ടറില്‍ ഒരു സ്‌ക്രീന്‍ സ്ഥാപിച്ച് പണം ലഭ്യമല്ലെന്നുള്ള കാര്യം ഉപഭോക്താവിനെ അറിയിക്കാം അല്ലാത്ത പക്ഷം മറ്റ് ഏതെങ്കിലും മാര്‍ഗം സ്വീകരിച്ചും ഉപഭോക്താവിനെ വിവരം അറിയിക്കണമെന്ന് റിസര്‍വ്വ് ബാങ്ക് പറഞ്ഞു. പണം പിന്‍വലിയ്ക്കാന്‍ ഉപഭോക്താവ് ഒരുങ്ങുന്നതിന് മുന്‍പ് തന്നെ അയാളെ പണം ഇല്ലാത്ത വിവരം അറിയിക്കണം.

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് റിസര്‍വ്വ് ബാങ്ക് ഇത്തരത്തിലുള്ള പദ്ധതികള്‍ക്കായുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്. എടിഎമ്മുകളില്‍ ഉപഭോക്താവിന്റെ പരാതികള്‍ പരിഗണിയ്ക്കുന്നതിനായി സംവിധാനം ഏര്‍പ്പെടുത്താനും ഉദ്ദേശിയ്ക്കുന്നുണ്ട്. ഉപഭോക്താവിന്‍റെ പേര് വിവരം ഉള്‍പ്പെടയുള്ളവ രേഖപ്പെടുത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറത്തക്ക തരത്തിലാണ് പരാതികള്‍ സ്വീകരിയ്ക്കുന്നത്. പരാതികള്‍ പരിഹരിയ്ക്കുന്നതിലെ കാലതാമസം ഒഴിവാക്കാനാണ് ഈ തീരുമാനം.

English summary
To improve services, the Reserve Bank has asked banks to display a message to let customers know about the non-availability of cash in an ATM before they start a transaction.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X