കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഡ് നിരീക്ഷിക്കാന്‍ വാങ്ങിയ ക്യാമറകള്‍കാണ്മാനില്ല

  • By Soorya Chandran
Google Oneindia Malayalam News

ബാംഗ്ലൂര്‍: സിറ്റിയിലെ റോഡുകള്‍ നിരീക്ഷിക്കാന്‍ വാങ്ങിയ 200 ക്യാമറകള്‍ കാണാനില്ലെന്ന്. വിവരാവകാശ നിയപ്രകാരം അന്വേഷിച്ചപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടത്.

റോഡരികില്‍ മാലിന്യം തള്ളുന്നതും, റോഡ് നശിക്കുന്നതും പരിശോധിക്കാന്‍ വേണ്ടിയാണ് ക്യാമറകള്‍ വെക്കാന്‍ തീരുമാനിച്ചത്. ഒരു ക്യാമറക്ക് 15000 രൂപ മുതല്‍ 20000 രൂപ വരെ വില വരും. കാര്യങ്ങള്‍ നിരീക്ഷിക്കാനും ഫോട്ടോ എടുത്ത് അധികൃതരെ അറിയിക്കാനും വാര്‍ഡ് ഓഫീസര്‍മാര്‍ക്കാണ് ക്യാമറ നല്‍കിയത്.

198 വാര്‍ഡുകളാണ് ബാംഗ്ലൂര്‍ നഗരസഭക്ക് കീഴിലുള്ളത്. ഇതില്‍ ഒറ്റയിടത്ത് പോലും ക്യാമറ കിട്ടിയിട്ടില്ലഎന്നാണ് വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്. വിവരാവകാശ പ്രവര്‍ത്തകനായ എസ് വെങ്കിട്ടരാതനയ്യ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്ത് വന്നത്.

മിക്കവാറും വാര്‍ഡ് ഓഫീസര്‍മാര്‍ ക്യാമറകള്‍ വീട്ടില്‍ സൂക്ഷിച്ചിരിക്കാനാണ് സാധ്യതയെന്ന് വെങ്കിട്ടരാതയ്യ പറയുന്നു. അധികൃതര്‍ക്ക് ഇക്കാര്യം അറിയാം. പക്ഷേ അവര്‍ ഒന്നും പറയില്ലെന്നും അദ്ദേഹം പറഞ്ഞു.

ബംഗ്ലൂര്‍ മേയര്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. പദ്ധതി ഇനിയും പ്രവാര്‍ത്തികമായിട്ടില്ലെന്നും അതുകൊണ്ടാണ് ക്യാമറകള്‍ പുറത്ത് കാണാത്തതെന്നും അദ്ദേഹം പറയുന്നു. ഇതില്‍ അഴിമതിയുടെ പ്രശ്‌നം ഉദിക്കുന്നില്ലെന്നും പദ്ധതി തുടങ്ങാന്‍ അല്‍പം വൈകുന്നുവെന്നേ ഉള്ളൂ എന്നും മേയര്‍ ഡി വെങ്കിടേശ് മൂര്‍ത്തി പറഞ്ഞു.

ക്യാമറകള്‍ വാങ്ങാനായി 40 ലക്ഷം രൂപയാണ് ചെലവഴിച്ചത്.

English summary
The Bangalore civic body has spent Rs 40 lakh in filling potholes but the money seems to have gone down the drain. An RTI query reveals that 200 CCTV cameras that were ordered to keep a watch on the city's roads haven't been installed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X