കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎഎസ് ഉദ്യോഗസ്ഥക്കെതിരെ കര്‍ശന നടപടി

  • By Soorya Chandran
Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മണല്‍ മാഫിയക്കെതിരെ നടപടിയെടുത്ത യുവ ഐഎഎസ് ഉദ്യോഗസ്ഥക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. ദുര്‍ഗ ശക്തി നാഗ്പാല്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥ ഈ പ്രശ്‌നത്തെത്തുടര്‍ന്ന് കുറച്ച് നാളായി മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.

ദുര്‍ഗക്കെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ ശരിയായ രീതിയില്‍ ആകണമെന്ന കാര്യം ഉറപ്പാക്കണമെന്ന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് സോണിയ കത്ത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഉത്തര്‍ പ്രദേശ് ഭരിക്കുന്ന സമാജ് വാദി പാര്‍ട്ടി ഇക്കാര്യത്തില്‍ നടപടി കര്‍ശനമാക്കുയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.

Durga Shakti Nagpal

ദുര്‍ഗ നാഗ്പാലിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത് സംബന്ധിച്ച് കേന്ദ്ര പേഴ്‌സണല്‍ ഡിപ്പാര്‍ട്ട്‌മെന്റ് സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചു. എന്നാല്‍ ചാര്‍ജ് ഷീറ്റിന്റെ പകര്‍പ്പ് അയച്ചുകൊടുത്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതികരിച്ചത്. ദുര്‍ഗക്ക് ഭരണ നൈപുണ്യമില്ലെന്നും കാഴ്ചപ്പാടില്ലെന്നും പറയുന്ന ഒരു കുറിപ്പും ഇതോടൊപ്പം പേഴ്‌സണല്‍ മന്ത്രാലയത്തിന് യുപി സര്‍ക്കാര്‍ അയച്ചുകൊടുത്തിട്ടുണ്ട്.

ഗൗതം ബുദ്ധ നഗറില്‍ ഒരു പള്ളിയുടെ മതിലുപൊളിച്ച സംഭവത്തിന്റെ പേരിലാണ് ദുര്‍ഗ ശക്തി നാഗ്പാലിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത് എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ മണല്‍ മാഫിയക്കെതിരെ ഇവരെടുത്ത ശക്തമായ നിലപാടുകളാണ് സസ്‌പെന്‍ഷന് പിന്നിലെന്നാണ് ആരോപിക്കപ്പെടുന്നത്.

English summary
Samajwadi Party government hardened its stand and served a chargesheet on the young IAS officer who took on the sand mining mafia in Gautam Budh Nagar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X