കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സ്നേഹം' പാഠ്യവിഷയമാകുന്നു

  • By Meera Balan
Google Oneindia Malayalam News

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ പ്രസിഡന്‍സി യൂണിവേഴ്‌സിറ്റിയില്‍ ഇനി മുതല്‍ സ്‌നേഹവും പാഠ്യവിഷയമാകുന്നു. സ്‌നേഹത്തിന്റെ വിവിധ തലങ്ങളെ, സ്‌നേഹമെന്ന പ്രഹേളികയെപ്പറ്റിയൊക്കെയാണ് കോഴ്‌സില്‍ പറയുന്നത്. പാഠ്യേതര വിഷയങ്ങള്‍ പഠിപ്പിയ്ക്കുന്നതിന്റെ ഭാഗമായി ഒട്ടേറെ വിഷയങ്ങള്‍ തെരഞ്ഞെടുത്തതിലാണ് സ്‌നേഹവും ഒരു വിഷയമായി ഉള്‍ക്കൊള്ളിച്ചിരിയ്ക്കുന്നത്. അടുത്ത സെമസ്റ്ററില്‍ അതായത് 2014 ജനവരിയില്‍ സ്‌നേഹം പാഠ്യവിഷയമാകും. യൂണിവേഴ്‌സിറ്റ് വൈസ് ചാന്‍സലര്‍ 2013 ആഗസ്റ്റ് നാലിന് ഇക്കാര്യം പറഞ്ഞത്.പഴയ പ്രസിഡന്‍സി കൊളെജാണ് ഇപ്പോഴത്തെ പ്രസിഡന്‍സി യൂണിവേഴ്‌സിറ്റി.

Love

യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി വിഭാഗമാണ് സ്‌നേഹത്തെപ്പറ്റി പഠിപ്പിയ്ക്കുന്നത്. പ്രധാന വിഷയത്തോടൊപ്പം തന്നെ മറ്റ് വിഭാഗങ്ങളിലെ ഏതെങ്കിലും വിഷയം കൂടി തെരഞ്ഞെടുത്ത് പഠിയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് സോഷ്യോളജി വിഭാഗം സ്‌നേഹത്തെ പാഠ്യവിഷയമാക്കിയത്. സയന്‍സ് വിദ്യാര്‍ഥികള്‍ ഏതെങ്കിലും ഹ്യുമനിറ്റീസ് വിഷയവും ഹ്യുമാനിറ്റീസ് വിദ്യാര്‍ഥികള്‍ സയന്‍സ് വിഷയവും തെരഞ്ഞെടുത്ത് പഠിയ്ക്കണം. അതിനാല്‍ തന്നെ സ്‌നഹേത്തെപ്പറ്റി ശാസ്ത്രവിദ്യാര്‍ഥികള്‍ക്കും പഠിയ്ക്കാം.

രാജ്യത്ത് ആദ്യമായിട്ടായിരിയ്ക്കും ഇത്തരത്തില്‍ സ്‌നേഹം പോലുള്ള വിഷയങ്ങള്‍ പഠനത്തിന്റെ ഭാഗമാകുന്നതെന്ന് കൊളെജ് പ്രൊഫസറായ റായ് ചൗധരി പറയുന്നു. പഠനവിഷയങ്ങള്‍ക്ക് പുറമെ മറ്റ് ഏതെങ്കിലും വിഭാഗത്തിലെ രണ്ട് വിഷയങ്ങള്‍ കൂടി പ്രധാന വിഷയത്തോടൊപ്പം തെരഞ്ഞെടുത്ത് പഠിയ്ക്കണം

English summary
Come New Year, students at the Presidency University in Kolkata can opt for a course on the enigma of love, its vice-chancellor said on Sunday, adding that this was part of the new interdisciplinary studies programme.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X