കനത്തമഴ:നെടുമ്പാശേരി വിമാനത്താവളം അടച്ചു

നെടുമ്പാശേരിയിലേക്കുള്ള വിമാനങ്ങള്‍ തിരുവനന്തപുരം, കോഴിക്കോട് എയര്‍പോര്‍ട്ടുകളിലേക്ക് തിരിച്ചു വിടാനുള്ള നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഉച്ചയ്ക്ക് ഒരുമണിക്ക് സ്ഥിതിഗതികള്‍ വിലയിരുത്തിയതിനു ശേഷം മാത്രമെ വിമാനത്തവാളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുകയുള്ളൂ. എന്നാല്‍, സംസ്ഥാനത്ത് രണ്ടു ദിവസം കൂടെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് മഴ കനത്തുകൊണ്ടിരിക്കുകയാണ്. അടിമാലി ചീയപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും ഉരുള്‍പ്പൊട്ടി. മണ്ണിനടിയില്‍ നിന്ന് നാലുപേരുടെ മൃതദേഹം കണ്ടെടുത്തു. മൂന്നു പേരെ പരിക്കുകളോടെ അടിമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടകള്‍ക്കും വാഹനങ്ങള്‍ക്കും മുകളിലാണ് മണ്ണിടിഞ്ഞു വീണത്. മൂന്ന് വാഹനങ്ങള്‍ കൊക്കയിലേക്ക് മറിഞ്ഞു, 10 വാഹനങ്ങള്‍ മണ്ണിനടിയില്‍ കുടുങ്ങി. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.












Click it and Unblock the Notifications