കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍; അഡീഷണല്‍ സിജെഎമ്മിനെതിരെ അന്വേഷണം

  • By Aswathi
Google Oneindia Malayalam News

Saritha S Nair
കൊച്ചി: സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായരുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് എറണാകുളം അഡീഷണല്‍ സിജെഎം കോടതി ജഡ്ജി എന്‍വി രാജുവിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ഹൈക്കോടതി വിജിലന്‍സ് വിഭാഗമാണ് ഉത്തരവിട്ടത്.

സരിതയുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ കാലതാമസം വരുത്തിയതില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും അഡ്വക്കേറ്റ് എ ജയശങ്കറും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ജൂലൈ 20ന് സരിതയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് രഹസ്യമായി ചിലത് മജിസ്‌ട്രേറ്റിനോട് പറയാനുണ്ടെന്ന് പറഞ്ഞിരുന്നു. 20 മനിട്ട് മൊഴി കേട്ടതിന് ശേഷം പരാതി സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. മൊഴി പരസ്യപ്പെടുത്തരുതെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനോട് കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം മൊഴി എഴുതി നല്‍കിയപ്പോള്‍ നാലു പേജുള്ള പരാതിയില്‍ രഹസ്യ സ്വഭാവമുള്ളതൊന്നും തന്നെ ഉണ്ടായിരുന്നില്ല.

മജിസ്‌ട്രേറ്റിന്റെ നടപടിയില്‍ ദുരൂഹതയുണ്ടെന്നും മൊഴി അട്ടമറിക്കപ്പെട്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് സുരേന്ദ്രനും അഡ്വ. ജയശങ്കറും പരാതി നല്‍കിയത്.

English summary
The Kerala High Court vigilance registrar will investigate the allegation against N V Raju, the Additional Chief Judicial Magistrate Kochi for delaying to register the statement of Saritha S Nair, the second accused in the solar case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X