കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവാവിന്‍റെ അവയവങ്ങള്‍ 35 പേര്‍ക്ക് ദാനംചെയ്തു

  • By Meera Balan
Google Oneindia Malayalam News

Delhi
ദില്ലി: അവയവങ്ങള്‍ മാറ്റിവയ്ക്കുന്നതിന് കഴിയാതെ ഇന്ത്യയില്‍ ഒരു വര്‍ഷം 3,000 രോഗികള്‍ മരിയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ദില്ലിയില്‍ അപകടത്തില്‍ മരിച്ച അന്‍മോല്‍ എന്ന യുവാവിന്‍റെ അവയവങ്ങള്‍ 35 പേര്‍ക്കാണ് പുതുജീവന്‍ നല്‍കിയത്. അപകടത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന അന്‍മോലിന്റെ മസ്തിഷ്‌ക മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇതോടെയാണ് അ്ദദേഹത്തിന്റെ മാതാപിതാക്കള്‍ മകന്റെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സന്നദ്ധത ഡോക്ടര്‍മാരെ അറിയിച്ചത്. അന്‍മോലിന്റെ പിതാവായ മദന്‍ മോഹനാണ് അവയവദാനത്തിന് മുന്‍കൈ എടുത്തത്.

ചെറിയ പ്രായത്തില്‍ തന്നെ തന്റെ മകനെ നഷ്ടപ്പെട്ടതില്‍ താനും ഭാര്യയും അതീവ ദുഖത്തിലാണ് അതുപോലെ അവയവങ്ങള്‍ മാറ്റിവയ്ക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ഉറ്റവരുടെ മരണം കാത്തിരിയ്ക്കുന്ന എത്രയോ പേര്‍ ഉണ്ടാകും; അവരെ രക്ഷിയ്ക്കാന്‍ കഴിയുന്നത് മഹത്തായ കാര്യമാണെന്നും മദന്‍ മോഹന്‍ പറഞ്ഞു. മകന്‍ മരിച്ചുവെങ്കിലും അവന്‍ അയവങ്ങള്‍ നല്‍കിയവരിലൂടെ എന്നുമവന്‍ ജീവിയ്ക്കുമെന്ന് അന്‍മോലിന്റെ അമ്മ പറഞ്ഞു.

കരളിന്റെ പ്രവര്‍ത്തനം 90 ശതമാനവും തകരാറിലായ പ്രവീണ്‍ ജയിനിന് അന്‍മോലിന്റെ കരള്‍ മാറ്റിവച്ചതിലൂടെ വീണ്ടും ജീവന്‍ കിട്ടിയ അവസ്ഥയാണ്. അന്‍മോലിന്റെ കുടുംബത്തിനോടുള്ള കടപ്പാട് ജയിന്‍ നിറകണ്ണുകളോടെ അറിയിച്ചു. അന്‍മോലിന്റെ മാതാപിതാക്കളും മരണ ശേഷം തങ്ങളുവടെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രം ഒപ്പിട്ടിട്ടുണ്ട്. ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ അവയവദാനത്തിന്റെ മഹത്വം മനസിലാക്കുകയും അവയവദാനത്തിനായി തയ്യാറാകുന്നതായും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അറിയിച്ചിട്ടുണ്ട്.

English summary
At a time when more than 3,000 patients die every year for want of organ donors, a family in Delhi has saved 35 lives by pledging its son's organs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X