മണല്‍ മാഫിയയില്‍ നിന്നും 17 കോടി ദുര്‍ഗ ഈടാക്കി
പട്‌ന: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്ത യുവ ഐഎഎസ് ഓഫീസര്‍ ദുര്‍ഗ ശക്തി നാഗ്പാല്‍ മണല്‍ മാഫിയയില്‍ നിന്നും പിഴ ഇനത്തില്‍ നോയിഡയില്‍ നിന്ന് മാത്രം ഈടാക്കിയ തുക 17.85 കോടി രൂപ. 11 മാസത്തെ സേവനം കൊണ്ടാണ് ഇത്രയും വലിയൊരു തുക ഉദ്യോഗസ്ഥ പൊതുഖജനാവിലേക്ക് എത്തിച്ചത്. ഇതോടെ ദുര്‍ഗയുടെ മണല്‍ മാഫിയക്കെതിരായ നിലപാട് കൂടുതല്‍ വെളിവാകുന്നു. അനധികൃതമായി നിര്‍മ്മിച്ച പള്ളി മതില്‍ പൊളിച്ചതിനാണ് സര്‍ക്കാര്‍ ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ സംഭവത്തില്‍ ലോക്കല്‍ ഇന്റലിജന്‍സ് യൂണിറ്റിന്റെ റിപ്പോര്‍ട്ടില്‍ പള്ളിമതില്‍ പൊളിയ്ക്കുന്നിടത്ത് ദുര്‍ഗയുടെ സാന്നിദ്ധ്യം ഇല്ലായിരുന്നുവെന്ന് വ്യക്തമായി പറയുന്നു.

ദുര്‍ഗ അധികാരമേല്‍ക്കുന്നതിന് മുന്‍പ് 11 കോടിരൂപ മാത്രമാണ് പിഴയിനത്തില്‍ മണല്‍ മാഫിയയില്‍ നിന്നും ഈടാക്കിയിരുന്നത്. എന്നാല്‍ അവര്‍ അധികാരമേറ്റ് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ആറ് കോടിയോളം രൂപ പൊതുഖജനാവിലേക്ക് കൂട്ടിചേര്‍ക്കാന്‍ കഴിഞ്ഞു. മൈനിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് ഉദ്യോഗസ്ഥയ്ക്ക് വേണ്ട സര്‍വ്വ പിന്തുണയുമേകി മണല്‍ മാഫിയയെ തുരത്താന്‍ അവരെ സഹായിച്ചത്.
പരിസ്ഥിതിയെ നശിപ്പിയ്ക്കുന്ന മണല്‍ മാഫിയക്കെതിരെ കര്‍ശന നിലപാടാണ് ഈ ഉദ്യോഗസ്ഥ സ്വീകരിച്ചത്. ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നില്‍ മണല്‍ മാഫിയയുടെ ഗൂഢാലോചനയുണ്ടെന്ന പറയുന്നു. ഉദ്യോഗസ്ഥയെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷം ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു.












Click it and Unblock the Notifications