മദ്യപിച്ച് ലോറി ഓടിച്ച്ഏഴ് പേരെ കൊന്നു
ഭോപ്പാല്‍: മദ്യപിച്ച് ലോറി ഓടിച്ച 22 വയസ്സുകാരന്‍ ഏഴ് പേരെ കൊന്നു. വാഹനമിടിച്ച് 29 പേര്‍ക്കാണ് പരിക്കേറ്റത്. മരിച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്. 12 വാഹനങ്ങളും നശിപ്പിക്കപ്പെട്ടു.
മധ്യപ്രദേശിലെ സത്‌നത്തിനടുത്ത് മൈഹറിലാണ് അപകടം നടന്നത്. ഉത്തര്‍ പ്രദേശില്‍ നിന്ന് സിമന്റ് കൊണ്ടുപോകാന്‍ മൈഹറിലെത്തിയ ലോറിയാണ് ഇത്രയും വലിയ അപകടത്തിന് വഴിവച്ചത്. സിമന്റ് കയറ്റിയതിന് ശേഷം യാത്ര തുടങ്ങിയ ലോറി കുഷ്വാ തോല എന്ന സ്ഥലത്ത് വച്ച് ഒരു ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു.
അപകടം പറ്റിയതോടെ വണ്ടിയുമായി രക്ഷപ്പെടാനായി ഡ്രൈവര്‍ അര്‍ജുന്‍ കശ്യപിന്റെ ശ്രമം. ഇതിനിടെ ടൗണിനകത്തേക്ക് വണ്ടി പ്രവേശിച്ചു. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു കശ്യപ് അപ്പോള്‍. പിന്നെ കാല്‍ നടയാത്രക്കാരുടെ ഇടയിലേക്ക് ലോറി ഇരച്ചു കയറുന്ന കാഴ്ചയാണ് കണ്ടത്.
ഒടുവില്‍ വണ്ടി നിന്നപ്പോഴേക്കും നാട്ടുകാരെല്ലാം കൂടി ഡ്രൈവറെ വണ്ടിയില്‍ നിന്ന് പുറത്തിറക്കി നന്നായി കൈകാര്യം ചെയ്തു. അതിന് ശേഷമാണ് പോലീസില്‍ ഏല്‍പിച്ചത്. ഇയാളുടെ നില ഇപ്പോള്‍ അതീവ ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.
സത്‌നത്തിലെ ജില്ലാ ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്. ഇവിടെ ആവശ്യത്തിന് സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നാരോപിച്ച് പരിക്കേറ്റവരുടെ ബന്ധുക്കള്‍ ആശുപത്രി ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്തു.












Click it and Unblock the Notifications