Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക്-ഇന്ത്യാ ബന്ധം താത്കാലികയുദ്ധവിരാമമായിരുന്നോ?

ദില്ലി: ഇന്ത്യാ-പാക് ബന്ധം കൂടുതല്‍ സൗഹാര്‍ദപരമാകണം എന്ന് ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നുണ്ടെങ്കിലും നാള്‍ക്കു നാള്‍ ആ ബന്ധം കൂടുതല്‍ വഷളായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നാലു മാസത്തിനുള്ളില്‍ തന്നെ പാക് സൈനികാക്രമണത്തില്‍ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് എത്ര ജവന്മാരെ. ഇന്ത്യയുമായി നയതന്ത്ര ബന്ധം മെച്ചപ്പെടുത്തണമെന്നാണ് കഴിഞ്ഞ ദിവസം പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷറീഫ് പറയുകയുണ്ടായി.

എന്നാല്‍ ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ചൊവ്വാഴ്ച പതിവ് പെട്രോളിങിനെത്തിയ ജവന്മാരെ പൂഞ്ചില്‍ യാതൊരു പ്രകോപനവും കൂടാതെ കൊലപ്പെടുത്തിയതും അതിന്റെ ചൂടാറും മുമ്പ് ഉറി സെക്ടറില്‍ വീണ്ടും വെടിവെപ്പ് നടത്തിയതും ഇരു ബന്ധങ്ങളും സൗഹൃദത്തിനില്ലെന്നതിന്റെ സൂചനയാവാം.

മുടങ്ങികിടന്ന ഇന്ത്യാ-പാകിസ്താന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ ആഗസ്തില്‍ തുടങ്ങാനിരിക്കെയാണ് അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍ നടന്നത്. കഴിഞ്ഞ ജനുവരിയില്‍ പാകിസ്താന്‍ വെടി നിര്‍ത്തല്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് ഉഭയകക്ഷി ചര്‍ച്ചകള്‍ നിര്‍ത്തിവച്ചത്. ഒടുക്കം പാക് പ്രധാനമന്ത്രിയായി നവാസ് ഷറീഫ് അധികാരത്തിലെത്തിയതോടെ വീണ്ടും ഇരു രാജ്യങ്ങളും തമ്മില്‍ സൗഹൃദം സ്ഥാപിക്കാനുള്ള ഒരുക്കത്തിലായിരുന്നു.

നഷ്ടപ്പെട്ടത് അഞ്ച് സൈനികരെ

നഷ്ടപ്പെട്ടത് അഞ്ച് സൈനികരെ

ആഗസ്ത് ആറ്, ചൊവ്വാഴ്ച അതിര്‍ത്തിയില്‍ പാക് സൈനികാക്രമണത്തില്‍ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് അഞ്ച് ജവാന്മാരെയാണ്.

യാത്രയയപ്പ

യാത്രയയപ്പ

പാക് സൈനികാക്രമണത്തില്‍ മരിച്ച ജവാന്മാരുടെ സംസ്‌കാരച്ചടങ്ങ് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു

നഷ്ടം

നഷ്ടം

ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബം

ആക്രമണം

ആക്രമണം

ജമ്മു കാശ്മീരിലെ പൂഞ്ചിലാണ് പ്രകോപനമില്ലാതെ പാക് സൈന്യം ഇന്ത്യന്‍ ജവാന്മാര്‍ക്കു നേരെ നിറയൊഴിച്ചത്.

പ്രതിഷേധം

പ്രതിഷേധം

പാക് ആക്രമണത്തിനെതിരെ പ്രതിഷേധം നടത്തുന്ന ബിജെപി പ്രവര്‍ത്തകര്‍

ആന്റണിയുടെ പ്രസ്താവന

ആന്റണിയുടെ പ്രസ്താവന

പാക് സൈനികരുടെ യൂണിഫോമിലെത്തിയ തീവ്രവാദികളാണ് സൈനികരെ കൊന്നതെന്ന എകെ ആന്റണിയുടെ പ്രസ്താവന വിവാദമായി.

ഇന്ത്യയ്ക്കു വേണ്ടി കാവല്‍

ഇന്ത്യയ്ക്കു വേണ്ടി കാവല്‍

അതിര്‍ത്തിയില്‍ പെട്രോളിങ് നടത്തുന്ന ജവാന്മാര്‍

കൊല്ലപ്പെട്ടത്

കൊല്ലപ്പെട്ടത്

പതിവ് പെട്രോളിങിനെത്തിയ ജവാന്മാരെയാണ് ചകന്‍ ദ ബാഗ് പാകിസ്താന്‍ സൈനികര്‍ കൊലപ്പെടുത്തിയത്.

വീണ്ടും വെടിവെയ്പ്

വീണ്ടും വെടിവെയ്പ്

അഞ്ച് ജവന്‍മാര്‍ കൊല്ലപ്പെട്ട ചൂടാറുംമുമ്പ് അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്പുണ്ടായി. സംഭവത്തില്‍ രണ്ട് പാക് സൈനികര്‍ക്ക് പരിക്കേറ്റു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+