കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിരയിളക്കാന്‍ മരുന്ന്കഴിച്ച കുട്ടികള്‍ക്ക്ഛര്‍ദ്ദി

  • By Soorya Chandran
Google Oneindia Malayalam News

ലഖ്‌നൗ: വിരയിളക്കാന്‍ മരുന്ന് കൊടുത്ത 22 കുട്ടികളെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശി ഝാന്‍സി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ആശീര്‍വാദ് ചൈല്‍ഡ് ഹെല്‍ത്ത് ഗ്യാരണ്ടി പദ്ധതി പ്രകാരം മരുന്ന കഴിച്ച കുട്ടികള്‍ക്കാണ് പ്രശ്‌നം ഉണ്ടായത്. 2013 ആഗസ്റ്റ് ആറിനാണ് സംഭവം ഉണ്ടായത്. മരുന്ന് കഴിച്ച് അല്‍പനേരം കഴിഞ്ഞപ്പോഴേക്കും കുട്ടികള്‍ക്ക് ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളും തുടങ്ങി. ലഖ്നൗവില്‍ നിന്ന് 313 കിലോമീറ്റര്‍ അകലെയുള്ള ദുര്‍ഗപുര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്.

അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച ഉടന്‍ തന്നെ കുട്ടികളെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. അപ്പോഴേക്കും സ്ഥലത്തെത്തിയ രക്ഷിതാക്കള്‍ മരുന്ന് കൊടുത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ തട്ടിക്കയറി. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരെ ഇവര്‍ തടഞ്ഞുവക്കുകയും ചെയ്തു. പിന്നീട് പോലീസെത്തിയാണ് ഇവരെ മോചിപ്പിച്ചത്.

സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ ഝാന്‍സി ജില്ലാ മജിസ്‌ട്രേറ്റ് തന്‍വീര്‍ സഫീര്‍ അലി ഉത്തരവിട്ടു. ഒരു മാസത്തേക്ക് പദ്ധതി നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

2013 ഫെബ്രുവരിയിലാണ് ഉത്തര്‍പ്രദേശിലെ അഖിലേഷ് യാദവ് സര്‍ക്കാര്‍ കുട്ടികള്‍ക്കുള്ള ആരോഗ്യ സുരക്ഷാ പദ്ധതി തുടങ്ങിയത്. സംസ്ഥാനത്തെ ഏതാണ് ആറ് കോടി കുട്ടികള്‍ക്ക് ഉപാകരപ്പെടുന്നതാണ് ഈ പദ്ധതി.

English summary
Twenty two children took ill at a Jhansi village after they were administered a deworming medicine under the Aasheervad Child Health Guarantee Scheme of the Uttar Pradesh government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X