കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന; ഭീമന്‍ പാണ്ടകള്‍ക്കായി ഒരു ചാനല്‍

  • By Meera Balan
Google Oneindia Malayalam News

ബെയ്ജിങ്: ഭീമന്‍ പാണ്ടകള്‍ക്കായി ഒരു ഓണ്‍ലെന്‍ ചാനല്‍ ചൈനയില്‍ ആരംഭിച്ചു. 24 മണിയ്ക്കൂറും തത്സമയം പാണ്ടകളുടെ വിവരങ്ങള്‍ നല്‍കുന്ന ചാനല്‍. ipanada.com എന്ന ചാനലിന്റെ ഉദ്ഘാടനം കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയിലെ നേതാക്കള്‍ തന്നെയാണ് നിര്‍വ്വഹിച്ചത്. 24 മണിയ്ക്കൂറും പാണ്ടകളുടെ തത്സമയ സംപ്രേക്ഷണം നടത്തുന്ന ലോകത്തിലെ ഒരേ ഒരു ചാനലാണ് ഐ പാണ്ട. കരടി കുടുംബത്തില്‍ പെടുന്ന സസ്തനികളാണ് ഭീമന്‍ പാണ്ടകള്‍. വംശനാശ ഭീഷണി നേരിടുന്ന ജീവി വര്‍ഗം കൂടിയാണിവ. വെളുപ്പും കറുപ്പും നിറമാണ് പാണ്ടകള്‍ക്ക്. മധ്യ ചൈനയിലെ സിഞ്ചുവാന്‍ പര്‍വ്വത പ്രദേശത്താണ് ഇവയെ വളരെയധികം കണ്ട് വരുന്നത്.

Panda

ചൈന നെറ്റ് വര്‍ക്ക് ടെലിവിഷന്‍ സിഞ്ചുവാനിലെ പാണ്ഡ റിസര്‍ച്ച് ബേസില്‍ 28 ഓളം ഹൈ ഡെഫിനിഷന്‍ ക്യാമറകള്‍ വച്ച് പാണ്ഡകളുടെ ജീവിതം പകര്‍ത്താന്‍ ഉദ്ദേശിയ്ക്കുന്നുണ്ട്. ലൈവ് സംപ്രേക്ഷണത്തിന് പുറമെ അര മണിയ്ക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററികളും, മറ്റ് പരിപാടികളും സംപ്രേക്ഷണം ചെയ്യും. ആറു തരത്തിലുള്ള പരിപാടികളാണ് സംപ്രേക്ഷണം ചെയ്യുന്നത്. 'ഗാര്‍ഡന്‍ ഫോര്‍ അഡള്‍ട്ട് പാണ്ടഡാസ്', 'കിന്റര്‍ഗാര്‍ട്ടന്‍ ', 'മദര്‍ ആന്റ് ചൈല്‍ഡ്' എന്നീ വിഭാഗങ്ങളിലാണ് പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നത്.അഴകുള്ള മൂക്കും ഉരുണ്ട കണ്ണുകളും ഉള്ള പാണ്ടകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള ജീവിയാണ്.

English summary
It’s probably the only such 24-hour online reality show in the world where the stars are not men and women out to prove their intelligence or guts but cuddly giant pandas going about their daily lives in gardens reserved for them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X