കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വംശീയത, ബലാത്സംഗം; യോഗഗുരു വിവാദത്തില്‍

Google Oneindia Malayalam News

ലോസ് ആഞ്ചല്‍സ്: പ്രശസ്ത യോഗാചാര്യന്‍ ബിക്രം ചൗധരിക്കെതിരെ ആരോപണങ്ങളുടെ പെരുമഴ. ചൗധരി ബലാത്സംഗം ചെയ്തതായി നേരത്തെ ഉണ്ടായിരുന്ന ആരോപണങ്ങള്‍ക്ക് എരിവുപകരുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. ലൈംഗിക പീഡനത്തിന് പുറമെ വംശീയതും, സ്ത്രീകളോടുള്ള വെറുപ്പും, സ്വവര്‍ഗരതിക്കാരെ കണ്ടുകൂടായ്മയും ചൗധരിക്കെതിരായ ആരോപണങ്ങളില്‍പ്പെടുന്നു.

മുന്‍ നിയമോപദേഷ്ടാവ് മീനാക്ഷി ജാഫയാണ് ഇപ്പോള്‍ ചൗധരിക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മൂന്ന് വക്കീല്‍ നോട്ടീസുകള്‍ ഇദ്ദേഹത്തിനെതിരായി അയച്ചിട്ടുണ്ട്. വനിതാ തൊഴിലാളികളെ ഇയാള്‍ പീഡിപ്പിച്ചിരുന്നതായി നോട്ടീസില്‍ പറയുന്നു. കറുത്ത വംശജര്‍ക്ക് യോഗ മനസിലാകില്ല എന്ന് ചൗധരി ആക്ഷേപിച്ചതായും സ്വവര്‍ഗരതിക്കാരെ ചീത്ത വിളിച്ചതായും ആരോപണമുണ്ട്.

യോഗ പഠിപ്പിക്കുന്നതിനിടയില്‍ ഇയാള്‍ വിദ്യാര്‍ത്ഥികളുടെ ചെവിയില്‍ അശ്ലീല വാക്കുകള്‍ പറയാറുണ്ടായിരുന്നത്രെ. യോഗ പഠിക്കാനെത്തിയവര്‍ മാത്രമല്ല തൊഴിലാളികളും ഇയാള്‍ പീഡിപ്പിച്ചതായി പരാതിപ്പെട്ടിട്ടുണ്ടത്രെ. നിയമപരമായ പേപ്പറുകളില്‍ നിര്‍ബന്ധിച്ച് ഒപ്പിടുവിച്ച ശേഷം തന്നെ രാജിവെക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു ചൗധരി എന്നാണ് മുന്‍ ലീഗല്‍ അഡൈ്വസറുടെ വാദം.

ബിക്രം ചൗധരി

ബിക്രം ചൗധരി

പ്രശസ്ത യോഗാചാര്യനാണ് ബിക്രം ചൗധരി .

യോഗഗുരു

യോഗഗുരു

യോഗയില്‍ തന്റെതായ ഒരു ശൈലി വികസിപ്പിച്ചാണ് ഇദ്ദേഹം പ്രശസ്തനായത്

വിവാദത്തില്‍

വിവാദത്തില്‍

നിരവധി തവണ ഇയാള്‍ക്കെതിരെ ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്.

സ്വവര്‍ഗരതിക്കാരെ പേടി

സ്വവര്‍ഗരതിക്കാരെ പേടി

ലൈംഗിക പീഡനത്തിന് പുറമെ വംശീയതും, സ്ത്രീകളോടുള്ള വെറുപ്പും, സ്വവര്‍ഗരതിക്കാരെ കണ്ടുകൂടായ്മയും ചൗധരിക്കെതിരായ ആരോപണങ്ങളില്‍പ്പെടുന്നു.

ആരോപണം

ആരോപണം

യോഗ പഠിപ്പിക്കുന്നതിനിടയില്‍ ഇയാള്‍ വിദ്യാര്‍ത്ഥികളുടെ ചെവിയില്‍ അശ്ലീല വാക്കുകള്‍ പറയാറുണ്ടായിരുന്നത്രെ.

വംശീയതയും

വംശീയതയും

കറുത്ത വംശജര്‍ക്ക് യോഗ മനസിലാകില്ല എന്ന് ചൗധരി ആക്ഷേപിച്ചതായും പരാതിയുണ്ട്

കേസ്

കേസ്

കേസുമായി ബന്ധപ്പെട്ട് മൂന്ന് വക്കീല്‍ നോട്ടീസുകള്‍ ബിക്രം ചൗധരിക്കെതിരായി അയച്ചിട്ടുണ്ട്.

English summary
Bikram Choudhury, the founder of a popular style of hot yoga, is facing another lawsuit related to accusations that he runs his yoga school
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X