കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വയം തീപിടിച്ച് കുട്ടി; അന്തംവിട്ട് ഡോക്ടര്‍മാര്‍

Google Oneindia Malayalam News

tamil nadu
ചെന്നൈ: വെറുതെയിരുന്നാല്‍ ശരീരത്ത് തീ പിടിക്കുക. നടന്നാലും കിടന്നാലും ശരീരത്ത് തനിയെ തീ പടരുക. തമിഴ്‌നാട്ടിലെ ദിണ്ഡിവനത്ത് രണ്ടരമാസം പ്രായമുള്ള ആണ്‍കുട്ടിയെക്കുറിച്ചാണ് പറയുന്നത്. വൈദ്യശാസ്ത്ര രംഗത്തെ പ്രഗത്ഭരെ പോലും അമ്പരപ്പിക്കുന്ന ഈ കുട്ടിയെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്.

രാഹുല്‍ എന്നാണ് ഈ രണ്ടരമാസം പ്രായക്കാരന്റെ പേര്. ജനിച്ച് ഒമ്പതുദിവസം കഴിഞ്ഞപ്പോഴാണ് രാഹുലിന്റെ ശരീരത്തില്‍ തീ പടര്‍ന്നത്. അടുത്തൊന്നും തീ പോയിട്ട് തീപ്പൊരി പോലും ഇല്ലായിരുന്നു എന്നാണ് അമ്മ രാജേശ്വരി പറയുന്നത്. വില്ലുപുരം മെഡിക്കല്‍ കോളേജില്‍ മൂന്ന് ദിവസം കിടത്തിയ ശേഷം ഡോക്ടര്‍മാര്‍ രാഹുലിനെ വീട്ടിലേക്ക് വിട്ടു.

എന്നാല്‍ അത് കൊണ്ട തീര്‍ന്നില്ല, പിന്നീട് നിരവധി തവണ രാഹുലിന്റെ ശരീരത്തില്‍ തീ പടര്‍ന്നു. അതും ഒരു കാരണവുമില്ലാതെ. ശരീരത്തിന്റെ പ്രത്യേകതയെന്നല്ലാതെ കൃത്യമായ ഒരു വിശദീകരണം വൈദ്യശാസ്ത്രത്തിനും നല്‍കാനില്ല. സ്‌പോണ്ടേനിയസ് ഹ്യൂമന്‍ കംബസ്റ്റണ്‍ എന്ന് വിളിക്കുന്ന ഈ അവസ്ഥ 300 കൊല്ലത്തിനിടെ 200 പേരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടത്രെ.

ഈ അസുഖം ചികിത്സിക്കേണ്ടത് എങ്ങനെയെന്ന് തീര്‍ച്ചയില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പൊള്ളലേറ്റ് കഴിഞ്ഞാല്‍ സാധാരണ പൊള്ളലിനുള്ള ചികിത്സ നല്‍കാം - ഇതുകൊണ്ട് തീരുന്നു ഡോക്ടര്‍മാരുടെ വിശദീകരണം. ഇപ്പോള്‍ ചെന്നൈ കെ എം സി ആശുപത്രിയില്‍ ചികിത്സയിലാണ് രാഹുല്‍.

English summary
Rahul has been caught fire four times since he was born two-and-a-half months ago. Doctors say it's due to a rare condition called spontaneous human combustion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X