കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമരവിളയില്‍ തമിഴ്‌നാട് ബസ്സുകള്‍ ടോള്‍ നല്‍കണം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കേരള- തമിഴ്‌നാട് അതിര്‍ത്തിയിലുള്ള അമരവിള പാലത്തിലൂടെ കടന്നുപോകണമെങ്കില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകള്‍ ടോള്‍ നല്‍കണം. ടോള്‍ ഒഴിവാക്കണമെന്ന് തമിഴ്‌നാട് ട്രാസ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ അഭ്യര്‍ത്ഥന പിഡബ്യുഡി തള്ളി.

ടോള്‍ അടച്ചില്ലെങ്കില്‍ 2013 ആഗസ്റ്റ് 10 മുതല്‍ തമിഴ്‌നാട് ബസ്സുകളെ തടയുമെന്ന് ടോള്‍ പിരിവിന്റെ കോണ്‍ട്രാക്ട് എടുത്തിട്ടുള്ള ബി അനില്‍കുമാര്‍ അറിയിച്ചു.ദിവസം അഞ്ഞൂറോളം ട്രിപ്പുകളാണ് തിമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സുകള്‍ ഇതുവഴി കേരളത്തിലേക്ക് നടത്തുന്നത്.

കേരളത്തിന്റെ തീരുമാനം ഇരു സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധത്തെ കാര്യമായി ബാധിക്കാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ മറിച്ചൊരു തീരുമാനമെടുക്കാനാകില്ലെന്ന് പിഡബ്യുഡി അധികൃതര്‍ പറയുന്നു.

Tamil Nadu State Transport Bus

സംസ്ഥാന സര്‍ക്കാരിന്റെ നോട്ടിഫിക്കേഷന്‍ പ്രകാരം എട്ട് വിഭാഗത്തില്‍ പെടുന്ന വാഹനങ്ങളെ മാത്രമേ ടോള്‍ പിരിവില്‍ നിന്ന് ഒഴിവാക്കേണ്ടതുള്ളു. കേരള സര്‍ക്കാരിന്റെ വാഹനങ്ങള്‍, കേന്ദ്ര സര്‍ക്കാരിന്റെ വാഹനങ്ങള്‍, കെഎസ്ആര്‍ടിസി തുടങ്ങിയവയാണ് ഇതില്‍ വരുന്നത്. അതുകൊണ്ട് തന്നെ ടോള്‍ പിരിവുമായി മുന്നോട്ട് പോകുമെന്ന് കോണ്‍ട്രാക്ടര്‍ വ്യക്തമാക്കി.

ഇരു സംസ്ഥാനങ്ങള്‍ തമ്മിലുള്ള കരാര്‍ പ്രാകരം ഓടുന്ന ഇന്റര്‍സ്‌റ്റേറ്റ് ബസുകള്‍ ഇക്കാലമത്രയും അമരവിളയില്‍ നെയ്യാറിന് കുറുകെയുള്ള പാലത്തിലൂടെ കടന്നുപോകുന്നതിന് ടോള്‍ അടച്ചിരുന്നില്ല. ഇപ്പോള്‍ നെയ്യാറ്റിന്‍കര കോടതിയും തമിഴ്‌നാട് ബസ്സുകള്‍ ടോണ്‍ അടക്കണമെന്ന് ഉത്തരവിട്ടിട്ടുണ്ട്.

തമിഴ്‌നാട് ബസ്സുകള്‍ ടോള്‍ അടക്കാത്തതിനാല്‍ പ്രതിദിനം 5000 രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ടെന്ന് കാണിച്ച് കോണ്‍ട്രാക്ടര്‍ പരാതി കൊടുത്തിരുന്നു. പ്രതിമാസം ഒന്നര ലക്ഷം രൂപയോളം നഷ്ടമുണ്ടാക്കുന്ന ഈ ഇടപാട് തുടര്‍ന്ന് പോകാനാകില്ലെന്നും കോണ്‍ട്രാക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് ടോളില്‍ ഇളവ് നല്‍കുന്നില്ലെന്നും ബസ് സ്റ്റാന്‍ഡുകളില്‍ കയറുന്നതിനടക്കം ഫീസ് ഈടാക്കുന്നുണ്ടെന്നും കോണ്‍ട്രാക്ടര്‍ ആരോപിച്ചു. എന്തായലും തമിഴ്‌നാട് ബസ്സുകള്‍ പാലത്തില്‍ തടഞ്ഞിട്ടാല്‍ അത് യാത്രാ ബുദ്ധിമുട്ടിനപ്പുറത്തേക്ക് ക്രമസമാധാന പ്രശ്‌നം വരെ വളര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ നിന്നുള്ള കെഎസ്ആര്‍ടിസിയുടെ സര്‍വ്വീസുകളേയും പ്രശ്‌നം പ്രതികൂലമായി ബാധിച്ചേക്കും.

English summary
A disagreement is simmering between Kerala and Tamil Nadu over the payment of toll for buses of Tamil Nadu State Transport Corporation (Madurai) Ltd. passing through the Amaravila bridge near the inter-State border.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X