കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു; പിണറായി

  • By Aswathi
Google Oneindia Malayalam News

Pinarayi Vijayan
തിരുവനന്തപുരം: എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഉപരോധസമരത്തെ നേരിടാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് ജനാധിപത്യ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കേന്ദ്രസേനയെ വിന്യസിക്കുന്ന സര്‍ക്കാര്‍ ഏകാധിപതികളെപ്പോലെയാണ് പെരുമാറുന്നതെന്നും സംസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും പിണറായി തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രതിപക്ഷത്തിന്റെ സമരം സമാധാനപരമായിരിക്കും. പ്രകോപനമുണ്ടാകാതെ ശക്തമായ സമരം നടത്താനാണ് പ്രതിപക്ഷം തീരുമാനിച്ചരിക്കുന്നത്. നിയമവാഴ്ചയെ വെല്ലുവിളിച്ച് സമര വളന്റിയര്‍മാരെ ഭീകരരായി ചിത്രീകരിച്ചിരിക്കുകയാണ് സര്‍ക്കാര്‍. സമരക്കാര്‍ക്ക് താമസവും ഭക്ഷണവും നല്‍കാതെ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. പൊതുജന ശ്രദ്ധതിരിക്കാന്‍ വേണ്ടിയാണ് ഇത്തരം നടപടിയിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. പിണറായി പറഞ്ഞു.

ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ഉള്ളതിനെക്കാളും വലിയ സന്നാഹങ്ങളാണ് തിരുവനന്തപുരം നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമരം കലാപം ഉണ്ടാക്കാനാണെന്ന് ആരും കരുതേണ്ട. അങ്ങനെ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് വിവരക്കേടാണ്. കേന്ദ്രസേനയെ വിളിച്ച് സിപിഎമ്മിനെ വിരട്ടാമെന്ന് കരുതേണ്ടെന്നും സമരത്തില്‍ പങ്കെടുക്കുന്നവരെ തടഞ്ഞാല്‍ സമരം ഇല്ലാതാക്കാന്‍ കഴിയില്ലെന്നും പിണറായി വ്യക്തമാക്കി.

സോളാര്‍ തട്ടിപ്പിന് മുഖ്യമന്ത്രി നേതൃത്വം വഹിച്ചതിനാല്‍ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. കേരളത്തിലെ ജനങ്ങളുടെ വികാരം പ്രകടിപ്പിക്കുന്നതിന് വേണ്ടിയാണ് സെക്രട്ടറിയേറ്റ് ഉപരോധമെന്നും ഭൂരിപക്ഷ ജനപിന്തപണ പ്രതിപക്ഷത്തിനുണ്ടെന്നും പിണറായി പറഞ്ഞു.

English summary
CMP leader Pinarayi Vijayan blasted UDF Government over their decision to deploying central force against the LDF protest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X