പൊതുകക്കൂസുകള്‍ പൂട്ടാന്‍ നിര്‍ദ്ദേശം

സമരത്തെ തോല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച പ്രധാന നടപടികള്‍ ഇവയാണ്. കേന്ദ്രസേനയെ വിന്യസിപ്പിച്ചു, സമരക്കാരെ താമസിപ്പിക്കരുതെന്ന് ഹോട്ടലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി, വീടുകളില്‍ സമരക്കാരെ താമസിപ്പിക്കുന്നതിനെ വിലക്കി, കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസ്സുകള്‍ വെട്ടിച്ചുരുക്കി, സമരക്കാരെ കൊണ്ടു വരുന്ന സ്വകാര്യവാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കുമെന്നറിയിച്ചു, എംഎല്‍എ ഹോസ്റ്റലുകളിലും സംഘടനാ ഓഫിസുകളിലും ആളുകളെ താമസിപ്പിക്കുന്നതിനെ വിലക്കി, ജില്ലയില്‍ അനിശ്ചിതകാലത്തേക്ക് മദ്യനിരോധനമേര്‍പ്പെടുത്തി, സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കുള്ള അവധികള്‍ റദ്ദാക്കി, മുന്‍കരുതല്‍ എന്ന നിലയില്‍ ഇടതുപക്ഷ യുവജനസംഘടനാ നേതാക്കളെ അറസ്റ്റ് ചെയ്തു തുടങ്ങി.
കൂടാതെ വിവിധ ജില്ലകളില്‍ നിന്നെത്തുന്ന സമരക്കാരെ തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയില്‍ വെച്ച് തിരിച്ചയയ്ക്കുമെന്ന് പോലിസ് അറിയിച്ചിട്ടുണ്ട്. സമരത്തെ നേരിടുന്ന സര്‍ക്കാര്‍ രീതിക്കെതിരേ യുഡിഎഫ് നേതാക്കള്‍ പോലും പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. ഇത് ഇന്ത്യാ-പാക് യുദ്ധമല്ലെന്ന് പിസി ജോര്‍ജും എല്‍ഡിഎഫ് സമരത്തിന് പബ്ലിസിറ്റി നല്‍കിയത് സര്‍ക്കാരാണെന്ന് കെ മുരളീധരനും തുറന്നടിച്ചു.












Click it and Unblock the Notifications