കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡിയെ തോല്‍പിക്കാന്‍ ട്വീറ്റിന് പണം

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: സോഷ്യല്‍ മീഡിയയില്‍ തങ്ങള്‍ നരേന്ദ്ര മോഡിയേക്കാള്‍ ഏറെ പിറകിലാണെന്ന് കോണ്‍ഗ്രസിന് നന്നായി അറിയാം. അതുകൊണ്ടാണ് അവര്‍ വൈകിയെങ്കിലും ഖിഡ്കി എന്ന പേരില്‍ ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം തുടങ്ങിയത്.

എന്നാല്‍ സൈബര്‍ ലോകത്ത് മോഡിയെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ഇപ്പോള്‍ പണമെറിഞ്ഞ് കളിക്കാനുള്ള പരിപാടിയാണ് നടത്തുന്നതെന്ന് ബിജെപി അനുകൂല കേന്ദ്രങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്. നിതിസെന്‍ട്രല്‍ എന്ന പോര്‍ട്ടലില്‍ അനില്‍ കോഹ്ലി ഇക്കാര്യത്തില്‍ തനിക്കുണ്ടായ അനുഭവം വ്യക്തമാക്കുന്നുണ്ട്.

Tweet Agaist Modi

നരേന്ദ്ര മോഡിക്കെതിരെ ട്വീറ്റ് ചെയ്താല്‍ അരഡോളര്‍ നല്‍കാമെന്ന പരസ്യമാണ് അനില്‍ കോഹ്ലിയുടെ ട്വിറ്റര്‍ അക്കൗണ്ടിലെത്തിയത്. സ്‌പോണ്‍സേര്‍ഡ് ട്വീറ്റ് ആയിട്ടാണ് ഇത്തരമൊരു പരസ്യം എത്തിയത്. മോഡിയുടെ ഹൈദരാബാദ് പരിപാടികള്‍ നടക്കുന്ന സമയത്തായിരുന്നു ഇത്തരമൊരു സ്‌പോണ്‍സേര്‍ഡ് ട്വീറ്റ് പടര്‍ന്നിരുന്നത്. ഇത് കോണ്‍ഗ്രസ് പണം കൊടുത്ത് നടത്തുന്ന പരിപാടിയാണെന്നാണ് അനില്‍ കോഹ്ലിയുടെ അഭിപ്രായം.

പണം കൊടുത്ത് വോട്ട് വാങ്ങുന്നതാണ് കോണ്‍ഗ്രസ്സിന്റെ പാരമ്പര്യമെന്നും ലേഖനത്തില്‍ ആരോപിക്കുന്നുണ്ട്. പണവും മദ്യവും കൊടുത്ത് വോട്ടുവാങ്ങുന്നതുപോലെ കോണ്‍ഗ്രസ് ഇപ്പോള്‍ പണം കൊടുത്ത് ഫേസിബുക്കില്‍ കൂടുതല്‍ 'ലൈക്കു'കള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ട്വിറ്ററിലും പണം കൊടുത്ത് മോഡിക്കെതിരെ പ്രചരണം നടത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ആരോപിക്കുന്നു.

മോഡി വിരുദ്ധ പ്രചരണങ്ങള്‍ക്കായി കോണ്‍ഗ്രസ് മാധ്യമ പ്രവര്‍ത്തകരെ വിലക്ക് വാങ്ങുന്നതായി ബിജെപി നേരത്തെ ആരോപിച്ചിരുന്നു. സോഷ്യല്‍ മീഡിയകളില്‍ മോഡിക്കെതിരെ ആഞ്ഞടിക്കാന്‍ ചില മാധ്യമ പ്രവര്‍ത്തകരെ കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയതായും ആരോപണം ഉയര്‍ന്നിരുന്നു.

English summary
Anil Kohli in his article on niticentral.com, raised allegation that congress pays for tweets against Narendra Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X