കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വന്തം ഹൃദയം നിലച്ചെങ്കിലും യാത്രക്കാരെ രക്ഷിച്ചു

  • By Soorya Chandran
Google Oneindia Malayalam News

ഊട്ടി: ബസ് ഓടിക്കുന്നതിനെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം വന്നു. കടുത്ത നെഞ്ച് വേദനയിലും ബസ് സുരക്ഷിതമായി നിര്‍ത്തിയ ഡ്രൈവര്‍ അല്‍പ സമയത്തിനകം മരിക്കുകയും ചെയ്തു.

ഊട്ടിയിലാണ് സംഭവം നടന്നത്. സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ ബസ് ഡ്രൈവര്‍ രാമസാമി(52) ആണ് മരിച്ചത്. ഊട്ടിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ബര്‍ലിയാറിലെ മലയോര പാതയിലൂടെ ബസ് കടന്നുപോകുമ്പോഴാണ് രാമസാമിക്ക് ഹൃദയാഘാതം വന്നത്.

Burliyar Map

റോഡിന്റെ വലതു വശത്ത് വലിയ താഴ്ചയാണ്. ഏതാണ് അറനൂറ് അടിയോളം താഴ്ചയുള്ള ഈ ഭാഗത്തേക്കാണ് വണ്ടി തിരിച്ചിരുന്നതെങ്കില്‍ അത് വലിയ ദുരന്തത്തിലേക്ക് വഴിവച്ചേനെ. എന്നാല്‍ കടുത്ത വേദനയിലും മനസ്സാന്നിധ്യം കൈവിടാതെ രാമസാമി ഇടത്തേക്ക് തിരിക്കുകയായിരുന്നു. റോഡരികിലെ പാറയില്‍ ഇടിച്ച് ബസ് നിന്നു.

ആളുകള്‍ നോക്കുമ്പോള്‍ സ്റ്റിയറിങ് വീലിന് മുകളില്‍ കിടക്കുന്ന രാമസാമിയെ ആണ് കണ്ട്. എന്നാല്‍ അപ്പോഴേക്കും ഇദ്ദേഹം മരിച്ചിരുന്നു.

ബസില്‍ ആകെ 40 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 15 പേര്‍ക്ക് ചെറിയതായി പരിക്കേറ്റിട്ടുണ്ട്. കൂനൂരില്‍ നിന്നും മേട്ടുപ്പാളയത്ത് നിന്നും എത്തിയ അഗ്നിശമന സേനയുടെ രക്ഷാ പ്രവര്‍ത്തകരാണ് പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിച്ചത്. ഊട്ടിയില്‍ നിന്ന് ഈറോഡിലേക്ക് പോവുകയായിരുന്ന ബസ് ആണ് അപകടത്തില്‍ പെട്ടത്.

English summary
Braving a severe heart attack while at the wheel, a 52-year-old driver of a government bus managed to stop the vehicle on a ghat road in Udhgamandalam, saving the lives of 40 passengers, but died soon after his effort, police said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X