കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടയര്‍ വാങ്ങുമ്പോള്‍ സവാള ഫ്രീ

  • By Soorya Chandran
Google Oneindia Malayalam News

Onion
ജംഷദ്പൂര്‍: ഉള്ളിവില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ വ്യത്യസ്തമായ ഓഫറുമായി രംഗത്തിറങ്ങുകയാണ് ഒരു ടയറു കച്ചവടക്കാരന്‍. ടയറുവാങ്ങുമ്പോള്‍ ഇവര്‍ കടയില്‍ നിന്ന് ഫ്രീ ആയി കൊടുക്കുന്നത് സവാളയാണ്.

ജംഷദ്പൂരിലെ ടയര്‍ വ്യാപാരിയായ സത്‌നം സിങ് ഗംഭീര്‍ ആണ് തന്റെ കടയില്‍ നിന്ന് ടയര്‍ വാങ്ങുന്നവര്‍ക്ക് സവാള സൗജന്യമായി നല്‍കുന്നത്. ഏത് ടയറ് വാങ്ങിയാലും ഈ സൗജന്യം കിട്ടുമെന്ന് കരുതേണ്ട. ട്രക്കിന്‌റേയും കാറിന്റേയും ടയറുകള്‍ക്ക് മാത്രമുള്ള എക്‌സ്‌ക്ലൂസ്സീവ് ഓഫറാണിത്. ട്രക്കിന്റെ ടയറിനൊപ്പം അഞ്ച് കിലോ സവാളയും കാറിന്റെ ടയറന്റെ കൂടെ ഒരു കിലോ സവാളയും ആണ് നല്‍കുന്നത്.

ഇത് സത്യത്തില്‍ ഒരു ഓഫര്‍ മാത്രമല്ല. സത്‌നം സിങിന്റെ പ്രതിഷേധം കൂടിയാണ്. ബീഹാറിലേയും ഝാര്‍ഖണ്ഡിലേയും സിഖ് വിദ്യാര്‍ത്ഥി സംഘടയുടെ പ്രസിഡന്റ് ആണ് സത്‌നം സിങ്.2010 ല്‍ ഇതുപോലെ സവാള വില കുത്തനെ ഉയര്‍ന്നപ്പോഴും സത്‌നം സിങ് സമാനമായ ഓഫറുകള്‍ നല്‍കി പ്രതിഷേധം അറിയിച്ചിരുന്നു.

സവാള വില ഉയരുന്നതിന്റെ കാരണം സര്‍ക്കാരിന്റ പിടിപ്പുകേടാണ് എന്നാണ് സത്‌നം സിങിന്റെ വിലയിരുത്തല്‍. വിക്കയറ്റവും രൂപയുടെ മൂല്യവും പിടിച്ചു നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുന്നില്ലെന്നും ആരോപിക്കുന്നുണ്ട്. ഓഫര്‍ എന്തായാലും ഉപഭോക്താക്കള്‍ക്ക് ഇഷ്ടമായ മട്ടാണ്. സ്വാതന്ത്ര്യ ദിനം വരെ ഇത് തുടരുമെന്നാണ് സത്‌നം സിങ് പറയുന്നത്.

English summary
Onions are being provided free with the purchase of car and truck tyres by a tyre seller in Jamshedpur to protest against the rise in the price of the edible bulb.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X