കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാതന്ത്ര്യദിനത്തിലും അതിര്‍ത്തിയില്‍ വെടിവെയ്പ്

  • By Aswathi
Google Oneindia Malayalam News

india-pak-border
ദില്ലി: രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിവെയ്പ്പ്. പൂഞ്ച് സെക്ടറിലെ മെന്ധറിലാണ് പാക് സൈന്യം ഇന്ത്യന്‍ പോസ്റ്റിനു നേരെ വെടിവെയ്പ് നടത്തിയത്. സംഭവത്തില്‍ വെടിയേറ്റ കരസേന പോര്‍ട്ടറെ ആശുപത്രിയിലേക്ക് മാറ്റി. പാക് വെടിവെയ്പിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങളും സമാധാന ചര്‍ച്ചയ്ക്ക് തയ്യാറായ സാഹചര്യത്തിലാണ് പാകിസ്താന്റെ ഭാഗത്തു നിന്ന് വീണ്ടും പ്രകോപനം കൂടാതെ വെടിവെയ്പുണ്ടായത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഇത് പത്താം തവണയാണ് പാകിസ്താന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.

ബുധനാഴ്ച കൂപ് വര മേഖലയില്‍ പകിസ്താന്‍ നടത്തിയ നുഴഞ്ഞു കയറ്റ ശ്രമത്തെ ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയിരുന്നു. ലഷ്‌കര്‍ ഇ ത്വയ്ബ തീവ്രവാദികള്‍ നടത്തിയ തുഴഞ്ഞു കയറ്റശ്രമം തടയവെ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെടുകയും ചെയ്തു. തുടര്‍ന്നും ഇടവിട്ട് ആക്രമണമുണ്ടായി.

ആഗ്സ്റ്റ് ആറിന് തുടങ്ങിയതാണ് പാകിസ്താന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കാന്‍. ആക്രമണത്തില്‍ ഇന്ത്യയ്ക്ക് അഞ്ച് ജവാന്മരെയും നഷ്ടപെട്ടിരുന്നു. അതിര്‍ത്തിയില്‍ വെടിവെയ്പ് തുടരുന്ന നടപടിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പാകിസ്താനെതിരെ ലോക്‌സഭയില്‍ പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ അതൊന്നും വകവയ്ക്കാതെയാണ് പാക് സേന ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കുന്നത്.

അതേ സമയം, സ്വാതന്ത്ര്യ ദിനം കണക്കിലെടുത്ത് രാജ്യത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ദില്ലിയില്‍ മാത്രം ആറായിരം സുരക്ഷാ സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. മുംബൈ ഹൈദരാബാദ്, ബാംഗ്ലൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലും കനത്ത ജാഗ്രത തുടരുകയാണ്.

English summary
Pakistani troops fired at Indian positions in Mendhar sector along the Line of Control (LoC) in Jammu and Kashmir's Poonch district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X