Get Updates
Get notified of breaking news, exclusive insights, and must-see stories!

ജൂഡിഷ്യല്‍ അന്വേഷണം; സിപിഎം വാദം തെറ്റ്

thiruvanchoor
കൊച്ചി: സോളാര്‍ കേസിലെ ജൂഡീഷ്യല്‍ അന്വേഷണം സംബന്ധിച്ച് സി പി എമ്മിന്റെ വാദം പൊള്ളയാണെന്ന് തെളിയുന്നു. ജൂഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്ന് ആഭ്യന്തരമന്ത്രി ഉറപ്പുനല്‍കിയെന്നാണ് സി പി എം നേതാവ് എം വി ഗോവിന്ദന്‍ കണ്ണൂരില്‍ പറഞ്ഞത്. പിണറായി വിജയനെ ഫോണില്‍ വിളിച്ചായിരുന്നു ആഭ്യന്തരമന്ത്രി ഉറപ്പുനല്‍കിയത് എന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പിണറായി വിജയനോട് ജൂഡിഷ്യല്‍ അന്വേഷണത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞതോടെ സി പി എമ്മിന്റെ അവകാശവാദം പൊളിഞ്ഞു. സമരം അവസാനിപ്പിച്ച അന്ന് രാത്രി അഭിനന്ദിക്കാന്‍ വേണ്ടിയായിരുന്നു പിണറായി വിജയനെ വിളിച്ചത്. ജൂഡിഷ്യല്‍ അന്വേഷണത്തെക്കുറിച്ച് ഒന്നുംതന്നെ സംസാരിച്ചില്ല - തിരുവഞ്ചൂര്‍ പറഞ്ഞു.

ബേക്കറി ജംഗ്ഷനില്‍ സംഘര്‍ഷം ഉണ്ടായപ്പോള്‍ അത് നേരിട്ടെത്തി സ്ഥിതിഗതികള്‍ അവസാനിപ്പിച്ചതിനാണ് പിണറായി വിജയനെ അഭിനന്ദിച്ചതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്ത്യാവിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ജൂഡിഷ്യല്‍ അന്വേഷണപരിധിയില്‍ ആരൊക്കെ വരുമെന്ന് ചര്‍ച്ച ചെയ്യാനല്ല എന്ന് ആഭ്യന്തരമന്ത്രി തന്നെ തുറന്നുപറഞ്ഞതോടെ ഇത് സംബന്ധിച്ച സി പി എമ്മിന്റെ അവകാശവാദമാണ് പൊളിയുന്നത്.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആരംഭിച്ച സമരം പാതിവഴിയില്‍ നിര്‍ത്തേണ്ടിവന്നത് സി പി എമ്മിനെ പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ട്. ജൂഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത് സമരത്തിന്റെ വിജയമാണ് എന്നും സി പി എം നേതാക്കള്‍ അവകാശപ്പെടുന്നുണ്ട്. ജൂഡിഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ മുഖ്യമന്ത്രിയും ഓഫീസും ഉള്‍പ്പെടും എന്നും, ഇക്കാര്യം തങ്ങള്‍ക്ക് ഉറപ്പുകിട്ടി എന്നും ഇവര്‍ പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+