കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമന്‍സ് ലഭിച്ചില്ല, ശ്രീ കോടതിയില്‍ ഹാജരാകില്ല

  • By Aswathi
Google Oneindia Malayalam News

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഒത്തുകളിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മലാളിതാരം എസ് ശ്രീശാന്ത് ബുധനാഴ്ച കോടതിയില്‍ ഹാജരാകില്ല. സമന്‍സ് ലഭിക്കാത്ത സാഹചര്യത്തില്‍ കോടതിയില്‍ ഹാജരാകേണ്ടതില്ലെന്ന അഭിഭാഷകന്റെ നിര്‍ദ്ദേശമനുസരിച്ചാണ് തീരുമാനം.

കഴിഞ്ഞ ആഴ്ച ഐപിഎല്‍ ഒത്തികളി കേസിലെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതേ സമയം ശ്രീശാന്ത് അടക്കമുള്ള പ്രതികള്‍ക്കുമേല്‍ മക്കോക്ക കുറ്റം ചുമത്തിയതിനാല്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദില്ലി പൊലീസ് സമര്‍പ്പിച്ച ഹര്‍ജി കോടതി അടുത്ത ദിവസം പരിഗണിക്കും.

sreesanth

ശ്രിശാന്ത് ഉള്‍പ്പടെ 21 പ്രതികള്‍ക്കാണ് കോടതി സമന്‍സ് അയച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് ദില്ലിയില്‍ പോകാനിരുന്ന ശ്രീ അഭിഭാഷകന്റെ നിര്‍ദ്ദേശമനുസരിച്ച് യാത്ര മാറ്റിവയ്ക്കുകയായിരുന്നു.

അതേസമയം ഐപിഎല്‍ കേസ് അന്വേഷിക്കുന്ന ബിസിസിഐ കമ്മീഷനെ ബോംബെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചരുന്നു. ഗുരുനാഥ് മെയ്യപ്പ അടക്കമുള്ളവര്‍ ഒത്തുകളിച്ചില്ലെന്ന് ബിസിസിഐ കമ്മീഷന്റെ റിപ്പോര്‍ട്ട് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി കുറ്റപ്പെടുത്തി. അന്വേഷണത്തിന് പുതിയ പാനല്‍ രൂപികരിക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

English summary
S Sreesanth, who faces trial in Indian Premier League spot-fixing case, will not appear before the court Wednesday. His lawyers directed him not to appear in court as he did not receive the summons.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X