കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിവി പരസ്യം അനുകരിച്ച കുട്ടികള്‍ ആശുപത്രിയില്‍

  • By Meera Balan
Google Oneindia Malayalam News

Gawlior
ഗ്വാളിയോര്‍: ടിവി പരസ്യം അനുകരിച്ച കുട്ടികള്‍ ആശുപത്രിയിലായി. ടില്‍ക്ക(12) റിഹാന്‍ (7) എന്നിവരാണ് ആശുപത്രിയിലായത്. 2013 ആഗസ്റ്റ് 20 നാണ് സംഭവം നടക്കുന്നത്. കുട്ടികള്‍ ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിയ്ക്കുകയായിരുന്നു. പെട്ടന്നാണ് ഒരു പരസ്യം ടില്‍ക്കയുടെ ശ്രദ്ധയില്‍ പെട്ടത്. ഒരു യുവതി തെര്‍മോ മീറ്റര്‍ ചായക്കപ്പില്‍ മുക്കിയ ശേഷം ഒരു മനുഷ്യന്റെ വായില്‍ ആ തെര്‍മോ മീറ്റര്‍ തിരുകുന്നതയായിരുന്നു പരസ്യം. പരസ്യത്തില്‍ ആകൃഷ്ടയായ ടില്‍ക്ക പരസ്യം അനുകരിയ്ക്കാന്‍ തീരുമാനിച്ചു.

തുടര്‍ന്ന് പെണ്‍കുട്ടി ചപ്പാത്തിയോടൊപ്പം കഴിയ്ക്കാന്‍ നല്‍കിയ കറിയിലേക്ക് തെര്‍മോ മീറ്ററിട്ടു. തുടര്‍ന്ന് തെര്‍മോ മീറ്റര്‍ പൊട്ടുകയും ഭക്ഷണത്തിലാകെ മെര്‍ക്കുറി വ്യാപിയ്ക്കുകയും ചെയ്തു. എന്നാല്‍ അത് അറിയാതെ കുട്ടികള്‍ ഭക്ഷണം കഴിയ്ക്കുകയും ആശുപത്രിയിലാവുകയും ചെയ്തു. അപകടവസ്ഥയിലായിരുന്ന കുട്ടികളുടെ നില ഇപ്പോള്‍ മെച്ചപ്പെട്ടു. ഗ്വാളിയോറിലെ ഗോഷിപുരയിലാണ് സംഭവം . അസ്വസ്തത അനുഭവപ്പെട്ട ഉടന്‍ തന്നെ കുട്ടികളെ കമലരാജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒട്ടേറെ പരസ്യങ്ങള്‍ ഇതുപോലെ കുട്ടിനകളെ ആകര്‍ഷിയ്ക്കാറുണ്ട്. ഇവ അനുകരിയ്ക്കുന്നതിലൂടെ അപകടത്തിലേക്ക് കുട്ടികള്‍ എത്തപ്പെടുന്നു. പരസ്യങ്ങള്‍ അനുകരിച്ച് കുട്ടികള്‍ മരിയ്ക്കുന്ന സംഭവം ഇന്ത്യയില്‍ പല തവണ ഉണ്ടായിട്ടുണ്ട്.

English summary
In the advertisement, one woman dips a thermometer in a tea-cup and then places it in a man's mouth. Tilka finds it interesting. She decides to try this on herself.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X