Get Updates
Get notified of breaking news, exclusive insights, and must-see stories!

സെക്കന്‍ഡ് ഹാന്‍ഡ് സാധനങ്ങള്‍ തരൂ:ആംആദ്മിപാര്‍ട്ടി

ദില്ലി: ദില്ലി അസംബ്ലി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ആം ആദ്മി പാര്‍ട്ടി ജനങ്ങളോട് ഒരു അഭ്യര്‍ത്ഥന കൂടി നടത്തിയിരിക്കുന്നു. ഉപയോഗിച്ച കാറുകളും ലാപ് ടോപ്പുകളും മൊബൈല്‍ ഫോണുകളും മറ്റും തങ്ങള്‍ക്ക് സംഭാനയായി തരണമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന.

അഴിമതി വിരുദ്ധ സമരനായകനായ അരവിന്ദ് കെജ്രിവാളാണ് ആം ആദ്മി പാര്‍ട്ടിയുടെ നേതാവ്. സ്ഥിര ഉപയോഗത്തിനല്ല ഇവര്‍ ഈ കാറുകളും ലാപ് ടോപ്പുകളും മൊബൈല്‍ ഫോണുകളും ഒക്കെ സംഭാവന ചോദിക്കുന്നത്. ഒരു നാലഞ്ച് മാസത്തേക്ക് മാത്രം മതിയാകും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാര്‍ട്ടിയുടെ 70 ഓഫീസുകള്‍ക്ക് വേണ്ടിയാണ് ഇവ ആവശ്യപ്പെടുന്നത്.

Aam Admi Party

ഓരോ നിയമസഭ മണ്ഡലത്തില്‍ നിന്നും 14 ലക്ഷം രൂപ വീതം സംഭാവനയായി പിരിച്ചെടുക്കാനുള്ള കാമ്പയിന്‍ പാര്‍ട്ടി ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞു. ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുകയാണ് 14 ലക്ഷം. അത്രയും തുക ജനങ്ങളില്‍ നിന്ന് തന്നെ സംഭാവനയായി പിരിച്ചെടുക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.

ചില മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പ് ചെലവ് സ്വയം വഹിക്കാമെന്ന് ഏറ്റിട്ടുണ്ട്. അത്തരം മണ്ഡലങ്ങളില്‍ പാര്‍ട്ടി സംഭാവന പിരിക്കുന്നില്ല.

ദില്ലി അസംബ്ലി തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുളള പ്രവര്‍ത്തകരും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. രണ്ടായിരത്തിലധികം പ്രവര്‍ത്തകര്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പാര്‍ട്ടി വക്താവ് മനീഷ് സിസോദിയ പറഞ്ഞു. ഇവര്‍ക്ക് വേണ്ടിയാണ് പ്രധാനമായും യൂസ്ഡ് കാറുകളും മൊബൈല്‍ ഫോണുകളും ലാപ് ടോപ്പുകളും ഒക്കെ സംഭാവനയായി ചോദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+