കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് പണത്തിന്‍റെ ഒഴുക്ക് 75,000 കോടിയിലെത്തും?

  • By Meera Balan
Google Oneindia Malayalam News

Rupee
തിരുവനന്തപുരം: രൂപയുടെ ഡോളര്‍ വിനിമയ മൂല്യം ഇടിയുന്നതോട് കൂടി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ സാമ്പത്തിക നിക്ഷേപവും കൂടുന്നു. ഈ നില തുടര്‍ന്നാല്‍ വിദേശ മലയാളികള്‍ കേരളത്തിലേയ്ക്ക് അയയ്ക്കുന്ന പണം ഏകദേശം 75,000 കോടി രൂപയിലെത്തുമെന്നാണ് വിലയിരുത്തലുകള്‍.

ഇരുപത് ലക്ഷത്തിലധികം മലയാളികളാണ് വിദേശ രാജ്യങ്ങളില്‍ താമസിയ്ക്കുന്നത്. ഈ ഒരു അവസ്ഥ തുടര്‍ന്നാല്‍ കേരളത്തിലെ ആഭ്യന്തര വരുമാനത്തിന്റെ 35 ശതമാനവും വിദേശ മലയാളികളുടെ പണമായിരിയ്ക്കുമെന്ന സെന്റര്‍ഫോര്‍ ഡിവലപ്‌മെന്റ് സ്റ്റഡീസിലെ മൈഗ്രേഷന്‍ യൂണിറ്റ് തലവന്‍ ഇരുദയരാജന്‍ അറിയിച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി രാജ്യത്തിന് പുറത്ത് തൊഴില്‍ ചെയ്യുന്ന മലയാളികള്‍ കേരളത്തിലേക്കയച്ച പണം സംസ്ഥാനത്തിന്റെ മൊത്ത വരുമാനത്തിന്റെ പ്രധാനപ്പെട്ട ഭാഗം തന്നെയായിരുന്നു. അടുത്ത രണ്ട് മാസം കൂടി ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം കുത്തനെ ഇടിയുകയാണെങ്കില്‍ 75,000 കോടി രൂപയില്‍ ഉടന്‍ എത്തുമെന്ന് അറിയിച്ചു. കേരള മൈഗ്രേഷന്‍ സര്‍വ്വേ (കെഎംഎസ്)യുടെ നാലംഘട്ട സര്‍വ്വേ ഫലങ്ങള്‍ 2014 ഏപ്രില്‍ മാസത്തില്‍ പുറത്ത് വരുന്നതോട് കൂടി വിദേശ മലയാളികളുടെ കേരളത്തിലേക്കുള്ള പണമിടപാടുകളെ സംബന്ധിച്ച് കൂടുതല്‍ വ്യക്തത കൈവരും.

കെഎംഎസിന്റെ ആദ്യ സര്‍വ്വേ നടന്നത് 1998 ല്‍ ആണ്. എല്ലാ അഞ്ച് വര്‍ഷം കൂടുമ്പോഴും സര്‍വ്വേ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് നടന്നില്ലെന്ന് ഇരുദയരാജന്‍ പറഞ്ഞു. രണ്ടാമത്തെ സര്‍വ്വേ ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് 2007 ല്‍ ആയിരുന്നു. മൂന്നാമത്തെത്ത് 2011 ലും. നാലാമത്തെ സര്‍വ്വേ ഫലങ്ങളാണ് 2014 ല്‍ പ്രസിദ്ധീകരിയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്നത്.

English summary
Kerala's economy, propped up by diaspora remittances from about two million Malayalees abroad, can expect windfall remittances to touch Rs.75,000 crore ($12.5 billion) this financial year which could form an all-time high of nearly 35 per cent of its net state domestic product, migration expert S Irudayarajan says.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X